Monday, August 2, 2010

Pravasikal

ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തുന്നു
Posted on: 03 Aug 2010
 ന്യൂഡല്‍ഹി:ജോലി നഷ്ടപ്പെട്ട് ലിബിയയിലെ ലേബര്‍ക്യാമ്പില്‍ കുടുങ്ങിയ 54 മലയാളികളില്‍ രണ്ടുപേര്‍ നാട്ടില്‍ തിരിച്ചെത്തി. കോഴിക്കോട്ടുകാരായ പത്മരാജന്‍, മനോജ് എന്നിവരാണ് എത്തിയത്. ആറുപേര്‍ ചൊവ്വാഴ്ച കോഴിക്കോട്ടെത്തും. ബാക്കിയുള്ളവര്‍ വെള്ളിയാഴ്ച ബോംബെയിലെത്തും. ഭക്ഷണവും മരുന്നും മുടങ്ങിയ ക്യാമ്പില്‍ നിന്ന് പുറത്തുപോകാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. മരുന്ന് ലഭിക്കാതെ പലരും രോഗികളായി മാറിയവരുടെ ദുരിതകഥ 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലിബിയയിലെ സി.കെ.ജി എന്ന ഇന്‍ഡോനീഷ്യന്‍ കമ്പനിയിലെ ഒട്ടേറെപ്പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരുന്നത്. ഇതിലുള്‍പ്പെട്ടവര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ഘട്ടംഘട്ടമായി നാട്ടിലെത്തിയിരുന്നു. ബാക്കി 96പേരില്‍ ഉള്‍പ്പെട്ട മലയാളികളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.


ജോലി പോവുകയും രണ്ടുമാസത്തെ വിസ കാലാവധി കഴിയുകയും ചെയ്തതാണ് ഇവരെ കുടുക്കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ എല്ലാ രേഖകളും കമ്പനിയുടെ കൈവശമായിരുന്നു. ഒരു വര്‍ഷത്തോളമായി വിസ പുതുക്കാത്തതിനാല്‍ കുടിശ്ശിക അടയ്‌ക്കേണ്ടി വരുമെന്നതിനാലാണ് രേഖകള്‍ നല്‍കാന്‍ കമ്പനി വിസമ്മതിച്ചിരുന്നത്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ പട്ടാളം വളഞ്ഞ ലേബര്‍ക്യാമ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
(pravasalokam, mathrubhumi)

No comments:

Post a Comment