ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരന്‍ മരിച്ചു
Posted on: 08 Aug 2010
പൊന്‍കുന്നം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍നിന്ന് വാതിലിലൂടെ തെറിച്ച് റോഡിലേക്ക് വീണ് യാത്രക്കാരന്‍ മരിച്ചു. ചോറ്റി കുരുവിക്കാട് കെ.എ.ഫിലിപ്പോസ് (കുട്ടിപാപ്പന്‍-80) ആണ് വെള്ളിയാഴ്ച 12ന് ദേശീയപാത 220ല്‍ പൊന്‍കുന്നം വൈദ്യുതിഭവന്‍ വളവിലുണ്ടായ അപകടത്തില്‍ മരിച്ചത്.
കോട്ടയത്തുനിന്ന് എരുമേലിക്ക് പോവുകയായിരുന്ന 'ജേക്കബ്‌സ്' എന്ന സ്വകാര്യ ബസ്സില്‍, അപകടം നടന്ന വളവിന് 150 മീറ്റര്‍ മുമ്പുള്ള കെ.വി.എം.എസ്. ജങ്ഷനില്‍നിന്നാണ് ഫിലിപ്പോസ് കയറിയത്. പിന്‍വാതിലിലൂടെ കയറിയ ഇദ്ദേഹത്തിന് സുരക്ഷിതമായി നില്‍ക്കുന്നതിന് സമയം ലഭിക്കുന്നതിനു മുമ്പ് ബസ് തൊട്ടടുത്ത വളവ് തിരിഞ്ഞു. വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു.
റോഡില്‍ തലയടിച്ചുവീണ ഉടന്‍ കാഞ്ഞിരപ്പള്ളി താലൂക്കാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചെറുവള്ളി ഞള്ളിയില്‍ മേരിക്കുട്ടി. മക്കള്‍: ജോസ്, ജോയി, ടോമി, ജോബി, ഫിലോമിന, റാണി, ഡെയ്‌സി, ലിസി, ജോജി. ശവസംസ്‌കാരം ഞായറാഴ്ച 3ന് വെളിച്ചിയാനി സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍.

**************************************************************************************************
ഈ അപകടം ഒഴിവാക്കാവുന്നതായിരുന്നില്ലേ?
*****************************************************************
No comments:
Post a Comment