| എറണാകുളം- ബംഗളുരു റൂട്ടില്‍ പ്രത്യേക വണ്ടികള്‍ |
| T |
| തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഓടുന്ന എറണാകുളം- ബംഗളുരു റൂട്ടില്‍ പ്രത്യേക വണ്ടികള്‍. ട്രെയിന്‍ നമ്പര്‍ 0853 എറണാകുളം-ബംഗളുരു സ്‌പെഷല്‍ 19, 26 തീയതികളില്‍ രാത്രി 9.30 നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10 നെത്തും. നമ്പര്‍ 0654 ബംഗളുരു - എറണാകുളം 20, 27 തീയതികളില്‍ വൈകിട്ട് 6.50 നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30 ന് എറണാകുളത്ത് എത്തും. നമ്പര്‍ 0657 എറണാകുളം ജംഗ്‌ഷന്‍-ബംഗളുരു സ്‌പെഷല്‍ 20 നു രാത്രി 9.30 നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 10 ന് എത്തും. ട്രെയിന്‍ നമ്പര്‍ 0658 ബംഗളുരു ജംഗ്‌്ഷന്‍-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ് സ്‌പെഷല്‍ 21 ന് വൈകിട്ട് 5.15 നു പുറപ്പെട്ട് എറണാകുളത്ത് പിറ്റേന്ന് രാവിലെ 4.20 ന് എത്തും. നമ്പര്‍ 0659 എറണാകുളം ജംഗ്‌ഷന്‍-ബംഗളുരു എക്‌സ്പ്രസ് 23 ന് വൈകിട്ട് 6.50 ന് പുറപ്പെട്ട് ബംഗളുരുവില്‍ രാവിലെ 8.30 നെത്തും. നമ്പര്‍ 0665 എറണാകുളം-ബംഗളുരു സ്‌പെഷല്‍ 24 നു രാത്രി 9.30 നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10 ന് എത്തും. നമ്പര്‍ 0666 ബംഗളുരു എറണാകുളം സ്‌പെഷല്‍ 25 ന് വൈകിട്ട് 6.50 നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.30 ന് എത്തും. (mangalam) |
Saturday, August 7, 2010
Special Trains
Subscribe to:
Post Comments (Atom)
No comments:
Post a Comment