| സിക്കിം നല്‍കിയ മറുപടിക്ക് നിയമസാധുതയില്ല |
| കോഴിക്കോട്: സിക്കിം സംസ്‌ഥാന ലോട്ടറിയുടെ കേരളത്തിലെ ഔദ്യോഗിക നടത്തിപ്പുകാര്‍ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സാണെന്ന സിക്കിം ലോട്ടറി ജോയിന്റ് ഡയറക്‌ടറുടെ അറിയിപ്പ് ചട്ടവിരുദ്ധം. ചട്ടപ്രകാരം സംസ്‌ഥാനസര്‍ക്കാരുകള്‍ ഗസറ്റ് വിജ്‌ഞാപനം വഴി രജിസ്‌റ്റര്‍ ചെയ്‌ത സ്‌ഥാപനത്തെ മാത്രമേ ഔദ്യോഗിക പ്രമോട്ടര്‍മാരായി കണക്കാക്കൂ. അതിനാല്‍ സിക്കിം ജോയിന്റ് ഡയറക്‌ടറുടെ അറിയിപ്പും അത് അടിസ്‌ഥാനമാക്കിയുള്ള കേരളാ സര്‍ക്കാരിന്റെ നടപടികളും വ്യാജലോട്ടറി മാഫിയയ്‌ക്കു കുട പിടിക്കുന്നതാണ്. പുതിയ രണ്ടു ഭൂട്ടാന്‍ ലോട്ടറികള്‍ക്കു കഴിഞ്ഞമാസം സംസ്‌ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു മറുപടിയായി ധനമന്ത്രി തോമസ് ഐസക്കാണു യഥാര്‍ഥ ഏജന്‍സി ഏതെന്നറിയിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചത്. അതിനുള്ള മറുപടിയാണു സിക്കിം ലോട്ടറി ജോയിന്റ് ഡയറക്‌ടറുടെ കത്ത്. നിയമസാധുതയില്ലാത്ത ഈ കത്തിന്റെ ബലത്തില്‍ അന്യസംസ്‌ഥാന ലോട്ടറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാനാവില്ല. 2010 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തു നിലവില്‍ വന്ന ലോട്ടറി നിയന്ത്രണച്ചട്ടങ്ങളനുസരിച്ച് സംസ്‌ഥാനസര്‍ക്കാര്‍ നേരിട്ടോ ഔദ്യോഗിക പ്രമോട്ടര്‍ മുഖേനയോ മാത്രമേ ലോട്ടറി വിതരണവും നറുക്കെടുപ്പും നടത്താനാകൂ. രജിസ്‌റ്റര്‍ ചെയ്‌ത് അംഗീകരിച്ച പ്രമോട്ടര്‍ അഥവാ ഏജന്റ് ആരെന്നു ബന്ധപ്പെട്ട സര്‍ക്കാര്‍ ഗസറ്റില്‍ വിജ്‌ഞാപനം ചെയ്യണം. വിജ്‌ഞാപനത്തില്‍ ലോട്ടറിയുടെ പേര്, ടിക്കറ്റ് വില, അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം, നറുക്കെടുപ്പു കാലയളവ്, നറുക്കെടുപ്പുസ്‌ഥലം, സമ്മാനങ്ങള്‍, പ്രതീക്ഷിക്കുന്ന വരുമാനം, ആകെ സമ്മാനത്തുക തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. ഈ വിജ്‌ഞാപനത്തിന്റെ പകര്‍പ്പുമായെത്തുന്ന പ്രമോട്ടര്‍ അല്ലെങ്കില്‍ ഏജന്റിനു മാത്രമേ മുന്‍കൂര്‍നികുതി സ്വീകരിച്ച് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതുള്ളൂ. ഇക്കാര്യം ഉറപ്പുവരുത്താനുള്ള ബാധ്യത സംസ്‌ഥാനസര്‍ക്കാരുകള്‍ക്കാണ്. ചട്ടം ലഘിച്ച ലോട്ടറികളുടെ പ്രവര്‍ത്തനം തടയാനും ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കാനും വ്യവസ്‌ഥയുണ്ട്. ഇതനുസരിച്ച് പുതുതായി അഗീകാരം നല്‍കിയതടക്കം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മറുനാടന്‍ ലോട്ടറികളെല്ലാം നിയമവിരുദ്ധമാണ്. (-ഹരിദാസന്‍ പാലയില്‍) (a mangalam report) |
Saturday, August 7, 2010
മലയാള നാട് ഒരു വെള്ളരിക്ക പട്ടണമോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment