Friday, August 6, 2010

യുവാവിന്റെ കൈവെട്ടിയ കേസില്‍ രണ്ടു പ്രതികള്‍ അറസ്‌റ്റില്‍
ചെങ്ങന്നൂര്‍: സഹോദരിയെ കമന്റടിച്ചത്‌ ചോദ്യം ചെയ്‌ത യുവാവിന്റെ കൈവെട്ടിയ കേസില്‍ രണ്ടു പ്രതികളെ അറസ്‌്റ്റ്‌ ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി കോട്ട കൊച്ചുതുണ്ടിയില്‍ അഭിലാഷിന്റെ (24) കൈവെട്ടിയ കേസിലെ ഒന്നും മൂന്നും പ്രതികളായ കോട്ട അനുനിവാസില്‍ അദീപ്‌ ബി. ചന്ദ്രന്‍ (24), കാരയ്‌ക്കാട്‌ പൂവണ്ണാംപൊയ്‌കയില്‍ സുനില്‍ (25) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ടു ബൈക്കുകളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇപ്രകാരമാണ്‌.

കൈക്ക്‌ വെട്ടേറ്റ ഓട്ടോഡ്രൈവറായ അഭിലാഷിന്റെ പിതൃസഹോദരിപുത്രിയെ കേസില്‍ ഉള്‍പ്പെട്ട മനോജ്‌ എന്ന യുവാവ്‌ ഒന്നരമാസം മുമ്പ്‌ കമന്റടിച്ചിരുന്നു. യുവതിയുടെ വീട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്‌തതിനെത്തുടര്‍ന്ന്‌ യുവാവ്‌ വീട്ടുകാരോട്‌ ക്ഷമപറഞ്ഞു. എന്നാല്‍ മനോജിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട്‌ സംഭവം വഷളാക്കി. അവര്‍ സംഘം ചേര്‍ന്ന്‌ യുവതിയുടെ വീട്ടുകാര്‍ നടത്തുന്ന ചായക്കട ിക്രമിക്കുകയും ഇരുകൂട്ടര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതു സംബന്ധിച്ച്‌ ഇരുകൂട്ടരെയും പ്രതികളാക്കി പോലീസ്‌ കേസെടുത്തു.

കഴിഞ്ഞ ബുധനാഴ്‌ച അഭിലാഷും ഒന്നാംപ്രതി അദീപുമായി വാക്കുതര്‍ക്കമുണ്ടായി. തമ്മില്‍ പിണങ്ങി. ഇതേത്തുടര്‍ന്നാണ്‌ ചായക്കട അടച്ച്‌ ഓട്ടോയില്‍ മടങ്ങിവരുമ്പോള്‍ നാലു ബൈക്കുകളിലായി വന്ന എട്ടംഗസംഘം അഭിലാഷിനെയും പിതൃസഹോദരന്‍ പൊടിയനെയും ഭാര്യ ഉഷാകുമാരി, പൊടിയന്റെ സഹോദരി ശാന്തകുമാരി എന്നിവരെയും ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചത്‌. ഓട്ടോയും അടിച്ചു തകര്‍ത്തു.

പ്രതികള്‍ക്കെതിരേ കൊലപാതകം, വധശ്രമം, അനധികൃതമായി സംഘംചേരല്‍, മാരകായുധങ്ങള്‍ കൈവശം സൂക്ഷിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌.

No comments:

Post a Comment