| തൊഴില്‍പീഡനം: ഡിവൈ.എസ്.പിക്ക് എതിരേ അന്വേഷണം |
| ആലപ്പുഴ: തൊഴില്‍പീഡനത്തിനു ഡ്രൈവര്‍ പരാതി നല്‍കിയതിനേത്തുടര്‍ന്ന് ആലപ്പുഴ സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. സുരേഷ്‌കുമാറിനെതിരേ വകുപ്പുതല അന്വേഷണം. അഡ്‌മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പി. വിജയനാണ് അന്വേഷണച്ചുമതല. പരാതിക്കാരനായ ഡ്രൈവര്‍ നൗഷാദിനെ എ.ആര്‍. ക്യാമ്പിലേക്കു മാറ്റി. ഭക്ഷണം കഴിക്കാന്‍പോലും അനുവദിക്കാതെ, വിശ്രമമില്ലാതെ ജോലി ചെയ്യിക്കുന്നതായാണു പരാതി. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഡിവൈ.എസ്.പി. അപമര്യാദയായി പെരുമാറിയത്രേ. തുടര്‍ന്ന് എസ്.പിയെ വിവരം ധരിപ്പിച്ച ഡ്രൈവര്‍ കഴിഞ്ഞദിവസം രേഖാമൂലം പരാതിപ്പെട്ടു. മുമ്പും ഈ ഉദ്യോഗസ്‌ഥനെതിരേ ഇതേ പരാതി ഉയര്‍ന്നിട്ടുള്ളതിനാല്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.പി. നിര്‍ദേശം നല്‍കുകയായിരുന്നു. |
Saturday, August 7, 2010
കുറുംതോട്ടിയ്ക്കും വാതമോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment