Wednesday, July 28, 2010

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോകുന്ന വഴികള്‍

ആനുകൂല്യം ലഭിക്കാന്‍ ബീഹാറില്‍ 'രണ്ട്‌ മാസത്തിനുള്ളില്‍ അഞ്ച്‌ പ്രസവം'

പട്‌ന: ബീഹാറിലെ വനിതകള്‍ ലക്ഷ്യമിടുന്നത്‌ ഗിന്നസ്‌ റെക്കോഡാണ്‌ !. ഗര്‍ഭം ചുമക്കാനൊന്നും പലര്‍ക്കും സമയമില്ല. പക്ഷേ, മാസങ്ങള്‍ ഇടവിട്ട്‌ പ്രസവിക്കുന്നവരാണ്‌ ഇവിടുത്തെ വനിതകള്‍. ഒരു പ്രസവത്തിന്‌ സര്‍ക്കാരില്‍ നിന്ന്‌ ആയിരം രൂപയാണ്‌ ലഭിക്കുക. പിന്നെയെങ്ങനെ പ്രസവിക്കാതിരിക്കും. രണ്ട്‌ മാസത്തിനുള്ളില്‍ അഞ്ച്‌ കുട്ടികളെ പ്രസവിച്ച ഒരു സ്‌ത്രീയ്‌ക്കാണ്‌ റെക്കോഡ്‌!. 298 സ്‌ത്രീകളാണ്‌ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെ പ്രസവിച്ചതായി സര്‍ക്കാര്‍ കണക്കുകളിലുള്ളത്‌ .

സംസ്‌ഥാന സര്‍ക്കാരിന്റെ ജാനകി സുരക്ഷാ യോജന പ്രകാരം പ്രസവിച്ചാല്‍ 1,000 രൂപയാണ്‌ അനുവദിക്കുക. 6.6 ലക്ഷം രൂപയാണ്‌ രണ്ടു മാസത്തിനുള്ളില്‍ വിതരണം ചെയ്‌തത്‌ .

സിഎജിയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ രേഖകളിലെ പൊള്ളത്തരം വെളിവാക്കിയത്‌ . ഭഗല്‍പൂര്‍, ഈസ്‌റ്റ് ചമ്പാരം , ഗോപാല്‍ഗഞ്ച്‌ , കിഷന്‍ ഗഞ്ച്‌ , നളന്ദ ജില്ലകളിലാണ്‌ അഴിമതിയേറെയും.

എന്നാല്‍ യഥാര്‍ത്ഥ അമ്മമാരില്‍ പലര്‍ക്കും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന്‌ സിഎജി ചൂണ്ടിക്കാട്ടി. 4,70,307 അമ്മമാരാണ്‌ സഹായം തേടിയത്‌ . ഇവരില്‍ 97,146 പേര്‍ക്ക്‌ ആനുകൂല്യം നിഷേധിക്കപ്പെട്ടു. 

No comments:

Post a Comment