കണ്ണൂര്‍ എടക്കാട്ടുനിന്ന് വന്‍ ആയുധശേഖരം പിടിച്ചു
Posted on: 12 Jul 2010


കണ്ണൂര്‍: എടയ്ക്കാട് മണപ്പുറത്ത് അടഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍നിന്ന് നാടന്‍ ബോംബ് ഉള്‍പ്പടെ വന്‍ ആയുധ ശേഖരം പിടിച്ചു. ഒമ്പത് നാടന്‍ ബോംബുകള്‍, മഴു, നിരവധി വടിവാളുകള്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തവയിലുള്‍പ്പെടുന്നു.
പെയിന്റ് ബക്കറ്റില്‍ മണല്‍നിറച്ച് കുഴിച്ചിട്ട നിലയിലാണ് മഴുകണ്ടെത്തിയത്. കെട്ടിടത്തിലുണ്ടായിരുന്ന അലമാരയില്‍നിന്നും വിദേശനിര്‍മിത ആയുധങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മണപ്പുറം പള്ളിയുടെ സമീപത്തുള്ള കെട്ടിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് എടക്കാട് എസ്.ഐ സുനില്‍കുമാറിന് ലഭിച്ച അജ്ഞാത സന്ദേശത്തെതുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
ഉത്തരമേഖല ഐ.ജിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും റെയ്ഡില്‍ പങ്കെടുത്തു. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പോലീസ് റെയ്ഡ് നടത്തുന്നുണ്ട്. (a mathrubhumi report)
No comments:
Post a Comment