Thursday, July 16.
മലപ്പുറത്ത് മൂന്നു വ്യാജഡോക്‌ടര്‍മാര്‍ പിടിയില്‍ |
മലപ്പുറം: ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യാജഡോക്‌ടര്‍മാര്‍ പിടിയില്‍. കുറ്റിപ്പുറം, താനൂര്‍, കല്‍പകഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. |
ട്രെയിന്‍ യാത്രക്കാരില്‍നിന്ന് ഡിറ്റൊണേറ്റര്‍ പിടിച്ചു: രണ്ടു പേര്‍ അറസ്‌റ്റില്‍ |
തിരുവല്ല: റെയില്‍വേസ്‌റ്റേഷനില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് പോകാനെത്തിയ യാത്രക്കാരില്‍ നിന്നും പത്തനംതിട്ട ബോംബ്‌സ്ക്വാഡ് ഒരു ഡിറ്റോണേറ്റര്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി പാടിമണ്‍ മലങ്കോട്ടു കാട്ടുമലയില്‍ പ്രസാദ് (37), കുന്നന്താനം പാലയ്‌ക്കാത്തകിടി പുള്ളോലിക്കല്‍ ബിനു (33) എന്നിവരെ സ്‌ഫോടകവസ്‌തു നിയമപ്രകാരം പോലീസ് അറസ്‌റ്റ് ചെയ്‌തു. ട്രെയിനുകളില്‍ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് റയില്‍വേ സ്‌റ്റേഷനില്‍ സുരക്ഷ ശക്‌തമാക്കിയിരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബോംബ് സ്‌ക്വാഡിന്റെ പരിശോധന. കിണര്‍ നിര്‍മ്മാണ തൊഴിലാളികളായ പ്രസാദും ബിനുവും പരപ്പനങ്ങാടിയിലേക്ക് പരശുറാം എക്‌സ്പ്രസില്‍ പോകുന്നതിനായി ഇന്നലെ രാവിലെ 8.30ഓടെയാണ് സ്‌റ്റേഷനിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇവര്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് ഏറ്റുമുട്ടിയതോടെയാണ് ബോംബ്‌സ്ക്വാഡ് പരിശോധന നടത്തിയത്. നിലയുറപ്പിക്കാന്‍ പോലും കഴിയാതെ നിന്നിരുന്ന ഇവരുടെ ബാഗില്‍ നിന്നാണ് ചെറിയ ഡിറ്റോണേറ്റര്‍ കണ്ടെത്തിയത്. ടിക്കറ്റ് പരപ്പനങ്ങാടിയിലേക്കായിരുന്നതും സംശയം വര്‍ധിപ്പിച്ചു. പ്രഹരശേഷി കുറഞ്ഞ ഡിറ്റോണേറ്ററാണ് പിടിച്ചതെങ്കിലും ആര്‍.ഡി.എക്‌സ്, ജലാറ്റിന്‍ സ്‌റ്റിക് എന്നിവയോട് ചേര്‍ത്തു വച്ചാല്‍ ഉഗ്രസ്‌ഫോടനം നടത്താന്‍ ഇതുകൊണ്ട് കഴിയുമെന്ന് തിരുവല്ല സി.ഐ: ആര്‍. ജയരാജ് പറഞ്ഞു. ഇവര്‍ക്കു മറ്റു ബന്ധങ്ങളൊന്നുമില്ലെന്ന് പോലീസ് പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. തുടരന്വേഷണങ്ങള്‍ക്കായി റെയില്‍വേ പോലീസ് പ്രതികളെ കസ്‌റ്റഡിയില്‍ ഏറ്റുവാങ്ങും. |
കേരളത്തില്‍ 14 താലിബാന്‍ കോടതികള്‍ ??? | ||||||
തിരുവനന്തപുരം: സമാന്തരകോടതികള്‍ സ്‌ഥാപിച്ച് താലിബാന്‍ മാതൃകയില്‍ എതിരാളികളെ വകവരുത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കം കേരളത്തെ അതിരൂക്ഷമായ അരാജകത്വത്തിലേക്കു തള്ളിവിടുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. അഫ്‌ഗാനിസ്‌ഥാനിലും പാകിസ്‌താനിലും പ്രവര്‍ത്തിക്കുന്ന താലിബാന്‍ കോടതികളുടെ മാതൃകയില്‍ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ 14 കോടതികള്‍ സ്‌ഥാപിച്ചു. ഇതിലൊരു കോടതിയുടെ ആദ്യവിധിയായിരുന്നു മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടലിലൂടെ നടപ്പാക്കിയതെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ കോടതിയുടേതാണു കേരളത്തിലെ ആദ്യവിധി. തലസ്‌ഥാന ജില്ലയില്‍ മാത്രം രണ്ടു കോടതികളുണ്ട്. മലപ്പുറം, കാസര്‍ഗോഡ് ജില്ലകള്‍ക്ക് ഒരു കോടതി. ബാക്കിയെല്ലാ ജില്ലകളിലും ഓരോ കോടതിവീതം. തലസ്‌ഥാന ജില്ലയില്‍ പൂവാര്‍, നഗരത്തിലെ ബംഗ്ലാദേശ് കോളനി എന്നിവിടങ്ങളിലാണു താലിബാന്‍ കോടതികളുള്ളത്. മറ്റു ജില്ലകളിലെ താലിബാന്‍ കോടതികള്‍: കൊല്ലം-കരുനാഗപ്പള്ളി, ആലപ്പുഴ- ആലപ്പുഴ ടൗണ്‍, പത്തനംതിട്ട-റാന്നി, ഇടുക്കി-തൊടുപുഴ, കോട്ടയം-പൂഞ്ഞാര്‍, എറണാകുളം-മട്ടാഞ്ചേരി, തൃശൂര്‍-ചാവക്കാട്, പാലക്കാട്-നെന്‍മാറ, മലപ്പുറം-തിരൂരങ്ങാടി, കോഴിക്കോട്-ബേപ്പൂര്‍, വയനാട്-കേണിച്ചിറ, കണ്ണൂര്‍-ഇടയ്‌ക്കാട്. തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന വ്യക്‌തികളെ മൃഗീയമായി ശിക്ഷിച്ച് സമൂഹത്തില്‍ ഭീകരത സൃഷ്‌ടിക്കുകയാണു ലക്ഷ്യം. 'തെറ്റ്' ചെയ്യാനുപയോഗിക്കുന്ന അവയവം ഛേദിക്കുകയാണു താലിബാന്‍ കോടതിശൈലി. ഒരു ജഡ്‌ജിയും രണ്ടുപേരും അടങ്ങുന്ന കമ്മിറ്റിയാണു വിധി പുറപ്പെടുവിക്കുന്നത്. ഇതു നടപ്പാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഹൈക്കോടതിയില്‍നിന്നു വിരമിച്ച ഒരു ജഡ്‌ജിയാണ് താലിബാന്‍ കോടതിയുടെ ആശയത്തിനു പിന്നിലെന്ന് ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കു വിവരം ലഭിച്ചിട്ടുണ്ട്. തൊഴില്‍തര്‍ക്ക പരിഹാരം, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയും താലിബാന്‍ കോടതിയുടെ പരിധിയില്‍വരും. 'ലൗ ജിഹാദ്' എന്ന പേരില്‍ കേരളത്തില്‍ അരങ്ങേറിയ പ്രണയനാടകങ്ങള്‍ക്കുപോലും വിധി നിര്‍ണയിക്കുന്നതു താലിബാന്‍ കോടതികളാണ്. പോലീസിലും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളിലുമുള്ള നിരവധി പ്രുമുഖര്‍ക്ക് അറിഞ്ഞോ അറിയാതെയോ ഈ നീതിന്യായവ്യവസ്‌ഥയുമായി ബന്ധമുണ്ടെന്നാണു കണ്ടെത്തല്‍. സിഡികളിലൂടെയാണു കോടതികളുടെ പ്രവര്‍ത്തനരീതി പ്രചരിപ്പിക്കുന്നത്. ശിക്ഷാവിധികളും ഈ സിഡികളിലുണ്ട്. ഇത്തരത്തില്‍പെട്ട ചില സിഡികളാണു പോലീസ് റെയ്‌ഡില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ അധ്യാപകന്റെ കൈ ചെത്തിയെടുക്കണമെന്നായിരുന്നു കോടതിവിധി. ഇത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കി. | ||||||
(a mangalam report)
| ||||||
No comments:
Post a Comment