പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്‌ഛന് 12 വര്‍ഷം തടവ് |
|
തൊടുപുഴ: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്‌ഛന് 12 വര്‍ഷം കഠിനതടവ്. മന്നാംകണ്ടം കരങ്ങാട്ടില്‍ കട്ടേലാനിക്കല്‍ സാജനെയാണു തൊടുപുഴ അഡീഷണല്‍ ജില്ലാ ജഡ്‌ജി കെ.ആര്‍. ജിനന്‍ കഠിനതടവിനു ശിക്ഷിച്ചത്.
2008 മാര്‍ച്ച് അഞ്ചിനു രാത്രിയാണു കേസിനാസ്‌പദമായ സംഭവം. ഭാര്യയുടെ ആദ്യഭര്‍ത്താവിലെ മകള്‍ക്കൊപ്പം അടിമാലി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ പ്രതി കുട്ടിയെ മാലവാങ്ങിത്തരാമെന്നുപറഞ്ഞ് അടുത്തുള്ള റബര്‍ത്തോട്ടത്തില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
പെണ്‍കുട്ടി വിവരം അമ്മയെ ധരിപ്പിക്കുകയും ഇവര്‍ അന്നുതന്നെ അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കു പരാതി നല്‍കുകയുമായിരുന്നു. |
|
വികലാംഗയെ ബസ് കയറ്റിക്കൊന്ന പ്രതിക്ക് ജിവപര്യന്തം കഠിനതടവും അര ലക്ഷം രൂപ പിഴയും |
|
|
തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയിലെ മെസ് അറ്റന്ററായിരുന്ന തങ്കച്ചിയെ (37) കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുകൊന്ന കേസില്‍ പ്രതിയും പേരൂര്‍ക്കട ഡിപ്പോയില്‍ ഡ്രൈവറുമായ മുക്കോല സ്വദേശി ബാലചന്ദ്രന് (48) ജീവപര്യന്തം കഠിനതടവിനും അരലക്ഷം രൂപ പിഴയും അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ് പി. സോമരാജന്‍ വിധിച്ചു. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത വികലാംഗയായിരുന്നു കൊല്ലപ്പെട്ട തങ്കച്ചി. മണ്ണന്തല ചീനിവിള സ്വദേശിനിയാണിവര്‍.
ആയുര്‍വേദ കോളജില്‍നിന്നും ജോലി കഴിഞ്ഞ് 2006 ഏപ്രില്‍ 25 ന് വീടിനുമുന്നിലുളള സ്‌റ്റോപ്പില്‍ ബസിറങ്ങി വീട്ടിലേക്കു പോകാന്‍ ശ്രമിക്കവെ മുന്‍ വിരോധംകാരണം ബസ് പിന്നിലേക്കെടുത്ത് ഇടിച്ചുകൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും പതിനാറ് സാക്ഷികളെ വിസ്‌തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പരണിയം ദേവകുമാര്‍, അഭിഭാഷകരായ അജിത് കെ, അനുപമ പി.എസ് എന്നിവര്‍ ഹാജരായി. |
|
No comments:
Post a Comment