Saturday, July 17, 2010

പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക് നിയമലംഘനമെന്ന് സര്‍ക്കാര്‍ നിഗമനം
Posted on: 18 Jul 2010
കെ.പി.പ്രവിത

പഠിക്കാന്‍ ഏഴംഗ സമിതി

കൊച്ചി: പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്ക് നിര്‍മിച്ചത് നിയമം ലംഘിച്ച് തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിയമലംഘനത്തിന്റെ വ്യാപ്തിയും കണ്ടല്‍പാര്‍ക്ക് നിര്‍മാണം ആ മേഖലയില്‍ ഏല്പിച്ച പാരിസ്ഥിതിക ആഘാതവും കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചു.

മുഖ്യമന്ത്രി തലവനായ കേരള തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിട്ടിയോട് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. കണ്ടലിന്റെ പേരില്‍ കണ്ണൂരില്‍ രാഷ്ട്രീയ യുദ്ധം ചൂടുപിടിക്കുമ്പോഴാണ് നിയമലംഘനം സര്‍ക്കാര്‍തന്നെ അംഗീകരിച്ച് സമിതിയെ നിയമിക്കുന്നത്.

റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയമിക്കപ്പെട്ട ഏഴംഗ സമിതി ചൊവ്വാഴ്ച കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വളപട്ടണം പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ തീം പാര്‍ക്ക് സന്ദര്‍ശിക്കുന്നുണ്ട്.

കേരള തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിട്ടി അംഗം ഡോ. ബി. മധുസൂദന കുറുപ്പ്, തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്സ്) ശാസ്ത്രജ്ഞന്മാരായ ഡോ. കെ.വി. തോമസ്, ഡോ. സി.എന്‍. മോഹനന്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കോക്കല്‍, ഇവിടത്തെ തന്നെ ശാസ്ത്രജ്ഞന്‍ ഡോ. പി. ഹരിനാരായണന്‍, കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ ശാസ്ത്രജ്ഞന്‍ ഡോ. സി. സുഷാന്ത്, വനം വകുപ്പിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്. വെള്ളിയാഴ്ചയാണ് സമിതി രൂപവത്കരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയില്‍ നടന്ന തീം പാര്‍ക്ക് നിര്‍മാണം നിയമലംഘനം തന്നെയാണെന്ന കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടിനോട് സംസ്ഥാനവും യോജിക്കുന്നുണ്ട്. സമിതിയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഇതിന്റെ സൂചനയുണ്ട്.

തീരദേശ നിയമത്തിന്റെ പരിധിയില്‍ വരുന്ന വളപട്ടണം പുഴയോരത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നിര്‍മാണം നടത്തണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം
(mathrubhumi).

No comments:

Post a Comment