ഓസ്‌കര്‍(13), നൂറു മോഷണ കേസുകളില്‍ പ്രതി |
ലണ്ടന്‍ : ഓസ്‌കര്‍ 13 വയസ് . നൂറുകണക്കിന് മോഷണകേസുകളില്‍ പ്രതി. കക്ഷിയെ കുടുക്കിയതാകട്ടേ 'വളര്‍ത്തച്‌ഛനും'. പെണ്‍വര്‍ഗത്തോടാണ് ഇവന് ശത്രുതയേറെയും. സോക്‌സുകള്‍, കൈയുറകള്‍, സ്‌ത്രീകളുടെ അടിവസ്‌ത്രങ്ങള്‍ എന്നിവയാണ് ഇവന്‍ കൂടുതലായും മോഷ്‌ടിക്കുന്നത് . ഒരു വര്‍ഷം മുമ്പാണ് ഇവന്‍ മോഷണം തുടങ്ങിയതത്രേ. ആദ്യമൊക്കെ തമാശയായാണ് ഓസ്‌കറിന്റെ സ്വഭാവത്തെ വീട്ടുകാര്‍ കണ്ടത് . പക്ഷെ, മോഷണ വസ്‌തുക്കളുടെ എണ്ണം പ്രതിദിനം 10 ആയി ഉയര്‍ന്നപ്പോള്‍ കളി കാര്യമായി. മോഷണ വസ്‌തുക്കള്‍ വീടിന് സമീപം കൂട്ടാനാണ് ഓസ്‌കറിന് ഇഷ്‌ടം. സംഭവം നാണക്കേടാകുമെന്ന് തോന്നിയതോടെ പോലീസിനെ വിവരമറിയിക്കാന്‍ 'വളര്‍ത്തച്‌ഛന്‍' തീരുമാനിക്കുകയായിരുന്നു. ഈ 13 കാരന്‍ മനുഷ്യനാണെന്ന് കരുതരുതേ!. ആള് ഒരു മാര്‍ജാര വീരന്‍ മാത്രം. ത്താംപ്‌റ്റണിലെ പോര്‍ട്‌സ്വുഡ് സ്വദേശികളായ പീറ്ററിന്റെയും ബിര്‍ഗിത് വെയ്‌സ്മാന്റലിന്റെയും വളര്‍ത്തു പൂച്ചയാണ് ഓസ്‌കര്‍. എന്നാല്‍ 'പ്രതി'യെ എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. |
Monday, July 12, 2010
News of Felineland.
Subscribe to:
Post Comments (Atom)
No comments:
Post a Comment