പാകിസ്താനില്‍ 152 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു
Posted on: 28 Jul 2010

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ 152 യാത്രക്കാരുമായി യാത്രാ വിമാനം തകര്‍ന്നുവീണു. ഇസ്‌ലാമാബാദിലെ മര്‍ഗല മമ്പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. കറാച്ചിയില്‍നിന്ന് ഇസ്‌ലാമാബാദിലേക്കുവന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പാകിസ്താനിലെ സ്വകാര്യ വിമാനക്കമ്പനിയായ എയര്‍ ബ്ലൂവിന്റേതാണ് വിമാനം.
സൈനിക ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. കനത്ത മഴയും മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് ആദ്യ നിഗമനം.
No comments:
Post a Comment