കേസിലെ മൂന്നാം പ്രതി കഹാര്‍, ആറാംപ്രതി സൈനുദ്ദീന്‍, ഏഴാം പ്രതി ഷമീര്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. (mangalam report)
ആദിവാസിഭൂമി ഗ്രാമപ്പഞ്ചായത്തും തട്ടിയെടുത്തു Posted on: 26 Jul 2010
പാലക്കാട്: അട്ടപ്പാടിയില്‍ ഗ്രാമപ്പഞ്ചായത്തും ആദിവാസിഭൂമി തട്ടിപ്പ് നടത്തി. കിടപ്പാടമില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്കാനെന്ന പേരിലാണ് ആദിവാസിഭൂമി കൈക്കലാക്കിയത്.
പുതൂര്‍ പഞ്ചായത്തിലെ മേലേ ചാവടിയൂര്‍ വാര്‍ഡിലാണ് പഞ്ചായത്തുതന്നെ ആദിവാസിഭൂമി കൈക്കലാക്കിയത്. ആദിവാസിഭൂനിയമമനുസരിച്ചുള്ള കേസില്‍ വെന്തവെട്ടി ഊരുമൂപ്പന് അനുകൂലമായി വിധിയുണ്ടായ ഭൂമികൂടിയാണിത്. എന്നാല്‍, ഈ വിധി നടപ്പാക്കാതെ സ്വകാര്യവ്യക്തികള്‍ ഭൂമി കൈവശം വെച്ചുപോന്നു.
പലകൈ മറിഞ്ഞ ഭൂമി അവസാനം കൈക്കലാക്കിയത് സി.പി.എം. പ്രാദേശികനേതാവായ തങ്കവേലുവാണ്. ഇയാളില്‍നിന്നുമാണ് എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്ത് ഭൂരഹിതരായ ആദിവാസികള്‍ക്കു നല്കുന്നതിനായി ഭൂമി വാങ്ങിയത്. സി.പി.എം.കാരിയായ മുന്‍പഞ്ചായത്തുപ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ഇടപാട് ഭരണമുന്നണിയിലെതന്നെ സ്ഥലം പഞ്ചായത്തംഗം എതിര്‍ക്കുകയുംചെയ്തു.
2006-07 വര്‍ഷത്തിലായിരുന്നു പഞ്ചായത്തിലെ വിവാദമായ ഭൂമിയെടുപ്പ് നടന്നത്. അതും വാര്‍ഡംഗം പോലുമറിയാതെ. വാര്‍ഡിലെ കിടപ്പാടമില്ലാത്ത 21 ആദിവാസികുടുംബങ്ങള്‍ക്ക് അഞ്ചുസെന്‍റ്‌വീതം നല്കാനായിരുന്നു പദ്ധതി. ഭൂമി രജിസ്റ്റര്‍ചെയ്തു. എന്നാല്‍, ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് ആര്‍.ഡി.ഒ. ചില ആധാരങ്ങള്‍ റദ്ദാക്കി.
വില്ലേജോഫീസില്‍ നികുതി സ്വീകരിക്കാത്ത സ്ഥലമാണ് പഞ്ചായത്ത് വാങ്ങിയതെന്ന് വാര്‍ഡംഗം വട്ടത്തമ്മ എം.പി.ക്കും എം.എല്‍.എ.യ്ക്കും നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സി.പി.എം. ജില്ലാസെക്രട്ടറിക്കും ഇവര്‍ പരാതി നല്കി.
സെന്‍റിന് 300 രൂപമാത്രം ക്രയവിലയുള്ള സ്ഥലമാണ് പഞ്ചായത്ത് 3,500 രൂപ നിരക്കില്‍ വാങ്ങിയതെന്നും അംഗം പരാതിപ്പെട്ടിരുന്നു. സ്ഥലമെടുപ്പോ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതോ വാര്‍ഡംഗത്തെ അറിയിച്ചില്ല. മാത്രമല്ല മുന്‍വര്‍ഷത്തില്‍ വീട് ലഭിച്ചവരും അടുത്ത വാര്‍ഡുകളില്‍ വീടും സ്ഥലവും ഉള്ളവരും പട്ടികയിലുണ്ടായി. തിരിച്ചറിയാത്ത ആളുകളുടെ പേരിലും ഭൂമി രജിസ്റ്റര്‍ചെയ്തതായി വട്ടത്തമ്മ പരാതിപ്പെട്ടിരുന്നു. ഭൂമി രജിസ്റ്റര്‍ചെയ്ത് നാലുവര്‍ഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്കിത് കൈമാറിയിട്ടുമില്ല .(a mathrubhumi report)
BZnhmknIfpsS `qan X«nsbSp¯ kw`h¯n hntÃtPm^o knse ap³ Poh\¡mcnsb kkvs]³Uv sNbvXp.
|
No comments:
Post a Comment