ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍നിന്ന് സ്‌ഫോടകവസ്‌തുക്കള്‍ പിടികൂടി |
വടക്കഞ്ചേരി: ആള്‍താമസമില്ലാത്ത റബര്‍ എസ്‌റ്റേറ്റിലെ കെട്ടിടത്തില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി. പുതുക്കോട് തെക്കേപ്പൊറ്റ ചെണ്ടക്കല്ലില്‍ തൊടുപുഴ സ്വദേശി ജോണിയുടെ ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ നിന്നുമാണ് ക്വാറിക്ക് ആവശ്യമായ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയത്. 130 ഡിറ്റനേറ്റര്‍ എന്ന കേപ്പ്, രണ്ട് പവര്‍ ടെല്‍ 90 തോട്ട, 30 മീറ്റര്‍ സേഫ്‌റ്റി ഫ്യൂസ് വയര്‍, 12 കിലോ അമോണിയം സള്‍ഫേറ്റ്, 15 കിലോ സള്‍ഫര്‍ എന്നിവയാണ് വടക്കഞ്ചേരി സി.ഐ: സന്തോഷ്‌കുമാര്‍, എസ്.ഐ: ജെ.മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവാഴ്‌ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശേഖരം കണ്ടെത്തിയത്. സമീപത്തുള്ള കരിങ്കല്‍ ക്വാറിയിലെ ആവശ്യത്തിനായി കൊണ്ടുവന്നതാണ് സ്‌ഫോടക വസ്‌തുക്കളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആരേയും പിടികൂടിയിട്ടില്ല. |
Wednesday, July 14, 2010
National Security.
Subscribe to:
Post Comments (Atom)
No comments:
Post a Comment