Saturday, July 24, 2010

Criminal Keralam update -July 25, 2010.

hymP ]mkvt]mÀ«pambn sIm¨nbn h¶nd§nb Bfns\  AdÌp sNbvXp.


s\Sp¼mticn: hymP ]mkvt]mÀ«pambn jmÀPbnÂ\n¶pw FbÀ C´ybpsS sFkn 596þmw \¼À ^vssfän sIm¨nbn h¶nd§nb Be¸pg ImÀ¯nI¸nÅn kztZin _m_p inhZmkns\ (52) AdÌp sNbvXp. CbmÄ ImkÀtKmUv kztZin cmPsâ taÂhnemk¯nepÅ ]mkvt]mÀ«pambn«mWv h¶Xv. ]mkvt]mÀ«n cmPsâ t^mt«m Iodnamän XXvvØm\¯v _m_p inhZmknsâ t^mt«m H«n¨ncn¡pIbmbncp¶p.

Al½Zm_mZv hgn 2002 emWv CbmÄ jmÀPbv¡v t]mbXv. 2005  CbmfpsS hokm Imemh[n Ahkm\n¨p. Ignª A©p hÀjw CbmÄ \nbahncp²ambn jmÀPbn X§n. Xncn¨p \m«nte¡v t]mcm³ ]gb ]mkvt]mÀ«v D]tbmKn¡m³ Ignbm¯ kmlNcy¯n GP³kn¡v ]Ww sImSp¯v hymP ]mkvt]mÀ«v kwLSn¸n¡pIbmbncp¶p. Fant{Kj³ Fkv]n AeIvkv Fw. hÀ¡nbpsS t\XrXz¯n samgnsbSp¸v \S¯nb tijw Cbmsf s\Sp¼mticn t]meokn\p ssIamdn. Beph H¶mw ¢mkv aPnkvt{Säv tImSXnbn lmPcm¡nb Cbmse cWvSmgvNt¯¡v dnam³Uv sNbvXp. 

മയക്കുമരുന്നുമായി യുവതി പിടിയില്‍
കൊച്ചി: മയക്കുമരുന്നായി ഉപയോഗിക്കുന്ന വേദന സംഹാരികള്‍ വില്‍പനയ്‌ക്കു കൊണ്ടുവന്ന യുവതി പോലീസ്‌ പിടിയിലായി. വയനാട്‌ വാകേരി പുള്ളോലിക്കല്‍ ശശിയുടെ ഭാര്യ ലത(36) യാണു പിടിയിലായത്‌. മൂന്നു തരത്തിലുള്ള വേദന സംഹാരികളുടെ മുന്നൂറോളം ആംപ്യൂളുകള്‍ ഇവരില്‍നിന്നു പോലീസ്‌ പിടിച്ചെടുത്തു. എറണാകുളം സിറ്റി ഷാഡോ പോലീസും പാലാരിവട്ടം പോലീസും തന്ത്രപൂര്‍വമായ നീക്കത്തിലൂടെയാണു യുവതിയെ വലയിലാക്കിയത്‌.

കര്‍ണാടകയില്‍ പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നായി മയക്കുമരുന്നുകളായി ഉപയോഗിക്കുന്ന വേദന സംഹാരികള്‍ വാങ്ങി എറണാകുളത്തും കേരളത്തിലെ മറ്റു നഗരങ്ങളിലും എത്തിച്ചു വില്‍പന നടത്തുകയായിരുന്നു പതിവ്‌. അതിര്‍ത്തിക്കപ്പുറത്തു നിന്നു കുറഞ്ഞ വിലയ്‌ക്കു വാങ്ങുന്ന ആംപ്യൂളുകള്‍ക്ക്‌ ആവശ്യക്കാര്‍ ഏറെ ഉള്ളതിനാല്‍ ഉയര്‍ന്ന വിലയ്‌ക്കാണു കേരളത്തില്‍ വിറ്റിരുന്നത്‌.

ആഴ്‌ചയില്‍ രണ്ടു തവണയെങ്കിലും ഇവര്‍ മയക്കുമരുന്നുമായി വന്നുപോകാറുണ്ടെന്നു സമ്മതിച്ചു. കഞ്ചാവു വില്‍പന കേന്ദ്രങ്ങള്‍ക്കെതിരേ പോലീസിന്റെ കര്‍ശന നടപടിയെ തുടര്‍ന്നാണ്‌ ആംപ്യൂള്‍ പോലെയുള്ള ഒളിപ്പിക്കാന്‍ എളുപ്പമുള്ള മയക്കുമരുന്നു വില്‍പന സംഘങ്ങള്‍ സജീവമായിരിക്കുന്നത്‌.
വിദേശവനിതകളെ ശല്യപ്പെടുത്തിയത്‌ തടഞ്ഞ ലൈഫ്‌ ഗാര്‍ഡുകളെ മര്‍ദിച്ചു
ആലപ്പുഴ: ബീച്ചില്‍ വിദേശവനിതകളെ ശല്യം ചെയ്യുന്നത്‌ ചോദ്യം ചെയ്‌ത ലൈഫ്‌ ഗാര്‍ഡുകളെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ മര്‍ദിച്ചു. യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു.

തുമ്പോളി പൊള്ളയില്‍ സാംസണ്‍ (31), കനാല്‍വാര്‍ഡ്‌ ചെമ്പേഴത്ത്‌ അനില്‍കുമാര്‍ (33) എന്നിവരാണ്‌ പരുക്കേറ്റ്‌ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്‌. ചേര്‍ത്തല പള്ളിപ്പുറം മംഗലത്ത്‌ പുത്തന്‍പുര ജോണ്‍സണ്‍(18), പള്ളിപ്പുറം പനത്തറ ജോസഫ്‌ ആന്റണി (29), ചേര്‍ത്തല പുത്തന്‍ചാണിവെളി സലിം (25) എന്നിവരെയാണ്‌ സൗത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഇന്നലെ വൈകിട്ട്‌ 5.15ന്‌ ആലപ്പുഴ ബീച്ചിലാണ്‌ സംഭവം.

മദ്യലഹരിയില്‍ ബീച്ചിലെത്തിയ യുവാക്കള്‍ അവിടെ കിടക്കുകയായിരുന്ന വിദേശ വനിതകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്‌ ലൈഫ്‌ ഗാര്‍ഡുകള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന്‌ ഗാര്‍ഡുകളെ മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പുവടിക്കാണ്‌ ഇവര്‍ അക്രമിച്ചതെന്ന്‌ അനില്‍കുമാര്‍ പറഞ്ഞു. ആക്രമണംകണ്ട്‌ ഓടിയെത്തിയ നാട്ടുകാരും അതുവഴിയെത്തിയ പോലീസുകാരും യുവാക്കളെ പിടികൂടുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തെ വിട്ട്‌ ആക്രമിക്കുമെന്ന്‌ യുവാക്കള്‍ ഭീഷണിമുഴക്കിയതായും പറയപ്പെടുന്നു.

അഹാഡ്‌സും വനംവകുപ്പും കൂടി ആദിവാസിയുടെ ഭൂമി തട്ടിയെടുത്തു
Posted on: 25 Jul 2010


അഗളി: ആദിവാസിക്ഷേമത്തിനായിവന്ന അഹാഡ്‌സും കാടിന്റെമക്കളെ കാക്കേണ്ട വനംവകുപ്പും ചേര്‍ന്ന് ആദിവാസിയുടെ കൃഷിഭൂമി തട്ടിയെടുത്തു. പുതൂര്‍ പഞ്ചായത്തിലെ പട്ടണക്കല്‍ ഊരിലെ പരേതനായ കാളിയുടെ മകന്‍ ചെല്ലന്റെ ഒന്നേമുക്കാല്‍ ഏക്കര്‍ കൃഷിഭൂമിയാണ് സര്‍ക്കാരിനുവേണ്ടി കവര്‍ന്നത്. പാടവയല്‍ വില്ലേജിലെ 118/3 സര്‍വേനമ്പറില്‍പ്പെട്ടതാണ് ചെല്ലന് നഷ്ടപ്പെട്ട ഭൂമി.

അച്ഛന്‍ കാളിയുടെ പേരിലുള്ള 1971ലെ പട്ടയവുമായി വാര്‍ധക്യത്തിലും ചെല്ലന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ് നീതിക്കുവേണ്ടി. അച്ഛന്റെ കാലംമുതല്‍ ഈഭൂമിയില്‍ ചോളം, തുവര, റാഗി തുടങ്ങിയവ കൃഷിചെയ്താണ് ജീവിച്ചിരുന്നതെന്ന് ചെല്ലന്‍ പറഞ്ഞു. എന്നാല്‍, പിന്നീട് വനംവകുപ്പ് കൃഷിഭൂമിയിലൂടെ ജണ്ടയിട്ട് ഇത് സ്വന്തമാക്കി. പട്ടയമോനികുതിയടച്ച രശീതോ പൂര്‍വികസ്വത്തായി കിട്ടിയ ഭൂമി നഷ്ടപ്പെട്ടവരുടെ വിലാപമോ വിലപ്പോയില്ല. വനംവകുപ്പിന്റെ സര്‍വേയര്‍ വരച്ച തെറ്റായ സ്‌കെച്ച് അനുസരിച്ച് അധികൃതര്‍ ആദിവാസിഭൂമി വനഭൂമിയാക്കി.

എന്നാല്‍, ജണ്ടയിട്ടശേഷവും ഏതാനുംവര്‍ഷം കൃഷി ചെയ്യുന്നതിന് തടസ്സമുണ്ടായില്ലെന്ന് ചെല്ലന്‍ പറഞ്ഞു. പക്ഷേ, 2003-04 ല്‍ അഹാഡ്‌സ് ഈ ഭൂമി കമ്പിവേലിയിട്ട് ഇതിനുള്ളില്‍ വനവത്കരണം നടത്തി. ഇതോടെ ഈ ഭൂമിയുമായുള്ള എല്ലാബന്ധവും നഷ്ടപ്പെട്ടു. അഹാഡ്‌സ് വനവത്കരണത്തിനായി ഈ ഭൂമി തിരഞ്ഞെടുത്തപ്പോള്‍ പ്രദേശവാസികളും ചില ജീവനക്കാര്‍പോലും ആദിവാസിഭൂമിയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതൊന്നും ആരും ശ്രദ്ധിച്ചില്ല. ആദിവാസിയുടെ തനത് കൃഷികള്‍ വിളഞ്ഞുനിന്നിരുന്നിടത്ത് അഹാഡ്‌സ് വെച്ചുപിടിപ്പിച്ച മരങ്ങള്‍ വളര്‍ന്നു.

കിഴക്കനട്ടപ്പാടിയില്‍ പലയിടത്തും ആദിവാസിഭൂമിയില്‍ വനംവകുപ്പ് ജണ്ടയിട്ടിട്ടുണ്ട്. ഇവിടെയൊക്കെ ജണ്ടയ്ക്കുള്ളിലും ഇവര്‍ കൃഷിചെയ്യുന്നുണ്ട്. പുതൂര്‍ പഞ്ചായത്തിലെതന്നെ ചൂട്ടറയില്‍ ജണ്ടയിട്ട ഭൂമിയില്‍ തൊഴിലുറപ്പുപദ്ധതിപോലും നടത്തി. എന്നാല്‍, പട്ടണക്കല്ലില്‍ വനംവകുപ്പ് അനുവദിച്ച ചെറിയ സൗജന്യംപോലും അഹാഡ്‌സ് അംഗീകരിച്ചില്ല.

അഹാഡ്‌സ്, വനംവകുപ്പ്, പഞ്ചായത്ത് എന്നുതുടങ്ങി നിരവധിപേര്‍ക്ക് ചെല്ലന്‍ പരാതികള്‍ നല്‍കി. ഒരിക്കല്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ വന്ന് അന്വേഷിച്ചു. പക്ഷേ, തുടര്‍നടപടികളൊന്നും ഉണ്ടായില്ല. ഇനി മുക്കാല്‍ ഏക്കര്‍ സ്ഥലമാണ് ചെല്ലനുള്ളത്. ഇവിടെ കൃഷിചെയ്താല്‍ മക്കളും മരുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഭക്ഷണത്തിനുള്ളത് ലഭിക്കില്ല. കന്നുകാലികളെ വളര്‍ത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്.





പോലീസിന്റെ അനാസ്ഥ വ്യക്തമാക്കി യൂനസിന്റെ മൊഴി മൂന്നുതവണ പിഴച്ചു; നാലാം ശ്രമത്തില്‍ കൈവെട്ടി
Posted on: 25 Jul 2010


ആലുവ: മതവികാരം വ്രണപ്പെടുത്തിയ വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ മുമ്പ് മൂന്നുതവണ പരാജയപ്പെട്ടതായി പ്രധാന പ്രതികളിലൊരാളായ യൂനസ് പോലീസിനോട് സമ്മതിച്ചു.

കൃത്യത്തിനായി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തന്നെ വന്‍തുക വാഗ്ദാനം ചെയ്താണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും യൂനസ് പോലീസിന് മൊഴി നല്‍കിയതായി അറിയുന്നു.

പ്രതികള്‍ ഇതിനുമുമ്പ് ആക്രമണത്തിന് ശ്രമിച്ചിരുന്നുവെന്ന സൂചന ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്റ്റെല്ല നല്‍കിയ മൊഴി ശരിവയ്ക്കുന്നതാണ് യൂനസിന്റെ കുറ്റസമ്മതം. വീട്ടില്‍ എത്തിയ അപരിചിതരായ രണ്ടുപേര്‍ വീടിനകത്തു കയറി ജോസഫിനെ അന്വേഷിച്ചതായും വീട്ടിലെ മുറികളില്‍ കയറി പരിശോധന നടത്തിയതായും ജോസഫിന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. സംശയം തോന്നിക്കുന്ന വിധത്തില്‍ രണ്ടുതവണ കൂടി അപരിചിതരെത്തിയെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, പ്രൊഫ. ജോസഫിന്റെ വീട്ടുകാരുടെ ആശങ്കകളെ പോലീസ് അവഗണിക്കുയായിരുന്നു.

കൈവെട്ടുന്നതിന് മുമ്പുള്ള ഞായറാഴ്ച 'കൈവെട്ടല്‍' പരിശീലനം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയിരുന്നെന്നും വ്യക്തമായി. അധ്യാപകന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് കൈവെട്ടല്‍ ആസൂത്രണം ചെയ്തത്.

ഭീഷണിയുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചിട്ടും അധ്യാപകന് സംരക്ഷണം നല്‍കാതിരുന്നതിനെക്കുറിച്ചും പോലീസിലെ ചിലര്‍ക്ക് ആക്രമണപദ്ധതി അറിയാമായിരുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെക്കുറിച്ചും പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.






ഭര്‍ത്താവ് തലയ്ക്കടിയേറ്റ് മരിച്ചു; ഭാര്യ കസ്റ്റഡിയില്‍
Posted on: 25 Jul 2010








മുളങ്കുന്നത്തുകാവ് :മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയ ഭര്‍ത്താവ് കമ്പികൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു. ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോലഴി ഏറംകുളം പുറമ്പോക്ക് കോളനിയിലെ കോട്ടുവാല വീട്ടില്‍ നാരായണന്റെ മകന്‍ ബാലകൃഷ്ണനാ (52) ണ് മരിച്ചത്.

ബാലകൃഷ്ണന്റെ ഭാര്യ ഓമനയാണ് പോലീസ് കസ്റ്റഡിയിലായത്. ശനിയാഴ്ച വൈകീട്ട് 7 മണിയോടുകൂടിയായിരുന്നു സംഭവം. വീടിന്റെ ചവിട്ടുപടിക്കുസമീപമാണ് ബാലന്‍ വീണു കിടക്കുന്നതുകണ്ടത്. തലയ്ക്ക് പരിക്കുമുണ്ടായിരുന്നു. ഭാര്യ ഓമനയാണ് തൊട്ടടുത്ത വീട്ടിലെത്തി ഭര്‍ത്താവു കിടക്കുന്ന വിവരം പറഞ്ഞത്.

കറവത്തൊഴിലാളിയായ ബാലകൃഷ്ണന്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞമാസം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് കുറേനാള്‍ ചികിത്സയിലുമായിരുന്നു. വിവരമറിഞ്ഞ് വിയ്യൂര്‍ എസ്.ഐ. പ്രതാപന്‍, വെസ്റ്റ് സി.ഐ. രാജു എന്നിവര്‍ സ്ഥലത്തെത്തി അനന്തരനടപടികള്‍ സ്വീകരിച്ചു. സംഭവസമയത്ത് ഇളയമകള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അമൃത, അഞ്ജു എന്നിവര്‍ മക്കളാണ്.

No comments:

Post a Comment