സ്‌ഫോടനബന്ധം: ആര്‍.എസ്.എസിനെ സംരക്ഷിക്കാന്‍ ബി.ജെ.പി. രംഗത്ത് |
ന്യൂഡല്‍ഹി: രാജ്യത്തു നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളെ ചോദ്യം ചെയ്‌തതോടെ സംഘപരിവാറില്‍ അങ്കലാപ്പ്. ആരോപണ വിധേയവരായവരെ സംരക്ഷിക്കേണ്ടതുണ്ടോ എന്നത് ആര്‍.എസ്.എസിനെയും ന്യൂനപക്ഷ തീവ്രവാദത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എന്തു നിലപാടെടുക്കും എന്നത് ബി.ജെ.പിയെയും കുഴക്കുന്നുണ്ട്. അതിനിടെ, ആര്‍.എസ്.എസിനെ നിയമപരമായി പ്രതിരോധിക്കാന്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ അരുണ്‍ ജയ്‌റ്റ്ലി രംഗത്തിറങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ആരോപണ വിധേയരായവരുമായി ജയ്‌റ്റ്ലി കൂടിക്കാഴ്‌ച നടത്തിയെന്നും അറിയുന്നു. രാജസ്‌ഥാനിലെ അജ്‌മീര്‍ ദര്‍ഗ സ്‌ഫോടനം, ഹൈദരാബാദ് മക്ക മസ്‌ജിദ് സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം എന്നിവയുമായി ബന്ധപ്പെട്ടാണ് വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കളെ രാജസ്‌ഥാന്‍, മഹാരാഷ്‌ട്ര പോലീസ് പിടികൂടിയത്. മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രഗ്യാ സിംഗ് താക്കൂറുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആര്‍.എസ്.എസും ബി.ജെ.പിയും ആവര്‍ത്തിച്ചെങ്കിലും ബി.ജെ.പി മുന്‍ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവരുമായി പ്രഗ്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഈ വാദം തെറ്റാണെന്നു തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെ മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാക്കളായ ദേവേന്ദര്‍ ഗുപ്‌ത, ലോകേഷ് ശര്‍മ എന്നിവര്‍ അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രാജസ്‌ഥാന്‍ പോലീസിന്റെ പിടിയിലായി. തുടര്‍ന്ന്, മൂന്നു സ്‌ഥലങ്ങളിലുമുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഹിന്ദു തീവ്രവാദ സംഘടനകള്‍ക്കാണെന്ന് സി.ബി.ഐ തന്നെ കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്‌തു. ( a mangalam report) |
Sunday, July 11, 2010
Terrorism -. .in India
Subscribe to:
Post Comments (Atom)
No comments:
Post a Comment