ശാസ്‌താംകോട്ടയില്‍ മൂന്നുകോടിയുടെ മയക്കുമരുന്നുവേട്ട
T
ശാസ്‌താംകോട്ട: രാജ്യാന്തരവിപണിയില്‍ മൂന്നുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ശാസ്‌താംകോട്ടയില്‍ നാലുപേര്‍ അറസ്‌റ്റില്‍. കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കുംഭാഗം കായലഴികത്ത് വീട്ടില്‍ സുധീര്‍ (30), സഹോദരന്‍ സിയാദ് (27), ഇബിനാ മന്‍സിലില്‍ നിയാസ് (23), മുള്ളിക്കാട് വീട്ടില്‍ മധുര സ്വദേശി ശേഖരന്‍ (32) എന്നിവരാണു പിടിയിലായത്. ആംബിറ്റമിന്‍ എന്ന മയക്കുമരുന്നിന്റെ 1.45 കിലോയാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കരുനാഗപ്പള്ളി ഡിവൈ.എസ്.പി. പ്രസന്നകുമാര്‍, കരുനാഗപ്പള്ളി സി.ഐ: ബി. ഗോപകുമാര്‍ എന്നിവര്‍ മാസങ്ങളായി ആസൂത്രണം ചെയ്‌താണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന പോലീസ് ഒരു മാസമായി ഇവരെ ബന്ധപ്പെട്ടുവരുകയായിരുന്നു.
ഒടുവില്‍ തുക പറഞ്ഞുറപ്പിച്ചശേഷം ശാസ്‌താംകോട്ടയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. മയക്കുമരുന്നുമായി ഇന്നലെ ഉച്ചയ്‌ക്കു ശാസ്‌താംകോട്ടയിലെ ഒരു ഹോട്ടലില്‍ എത്തിയ സംഘത്തെ ശൂരനാട്, ശാസ്‌താംകോട്ട പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ആദ്യം മൂന്നുപേരെയാണു കസ്‌റ്റഡിയിലെടുത്തത്. ഇവര്‍ എത്തിയ മാരുതി സ്വിഫ്‌റ്റ് കാറും പിടിച്ചെടുത്തു.
ചോദ്യം ചെയ്‌തപ്പോഴാണു സംഘത്തിലെ പ്രധാനിയായ ശേഖറിനെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരിലൊരാളുടെ സഹായത്തോടെ ശൂരനാട് എസ്.ഐ: ഷൂക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരവൂരിലെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തു.
( a mangalam report)
അനധികൃത മദ്യവില്‍പന: നെടുങ്കണ്ടത്തെ വില്‍പനശാലയില്‍ രണ്ടുപേര്‍ക്കു സസ്‌പെന്‍ഷന്‍ | ||||
തിരുവനന്തപുരം: അധികവില ഈടാക്കി അളവില്‍ കൂടുതല്‍ മദ്യം അനധികൃത മദ്യക്കച്ചവടക്കാര്‍ക്കു വിറ്റതിന് ബിവറേജസ് കോര്‍പറേഷന്റെ ഇടുക്കി നെടുങ്കണ്ടം ചില്ലറ വില്‍പ്പനശാലയിലെ രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തു. വില്‍പനശാലയുടെ ചുമതലക്കാരനായ എന്‍.ജെ. സണ്ണിയെയും മറ്റൊരു ജീവനക്കാരനെയുമാണ് ബിവറേജസ് കോര്‍പറേഷന്‍ എം.ഡി: എന്‍. ശങ്കര്‍ റെഡി സസ്‌പെന്‍ഡ് ചെയ്‌തത്. അളവില്‍ കൂടുതല്‍ മദ്യം വില്‍പന നടത്തുന്നതും മദ്യത്തിന് അധികവില ഈടാക്കുന്നതും ഷോപ്പിനുള്ളിലിരുന്നു മദ്യപിക്കുന്നതും കോര്‍പറേഷന്‍ ആസ്‌ഥാനത്തുനിന്നുള്ള പ്രത്യേക സംഘം നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയതിനേത്തുടര്‍ന്നാണു നടപടി. പരാതികള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. അനധികൃത വില്‍പനയിലൂടെ ലഭിക്കുന്ന പണം എല്ലാ ജീവനക്കാരും ചേര്‍ന്നു വീതിക്കുകയായിരുന്നെന്നും പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിറ്റുവരവ് പണത്തിലുണ്ടായിരുന്ന അധിക തുകയായ 710 രൂപയും കണ്ടെടുത്തു. അച്ചടക്കലംഘനം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് രണ്ടുപേര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
|
No comments:
Post a Comment