ബജറ്റ് എയര്‍ലൈനുകള്‍ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു
Posted on: 23 Jul 2010
മുംബൈ: രാജ്യത്തെ ചെലവുകുറഞ്ഞ വ്യോമയാന സര്‍വീസ് കമ്പനികള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കും. ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോഎയര്‍ എന്നീ കമ്പനികളാണ് ശേഷി ഉയര്‍ത്തുന്നത്.
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്. മൂന്ന് കമ്പനികളും കൂടി 48 വിമാനങ്ങളാണ് പുതുതായി വാങ്ങുന്നത്. ഇതില്‍ ഏതാനും വിമാനങ്ങള്‍ ദീര്‍ഘകാല പാട്ടത്തിന് എടുക്കുന്നവയാണ്. 48 വിമാനങ്ങള്‍ക്കും കൂടി എയര്‍ലൈന്‍ കമ്പനികള്‍ 12,000 കോടി രൂപ മുതല്‍മുടക്കും.
നിലവില്‍ ഈ മൂന്ന് കമ്പനികള്‍ക്കും കൂടി 56 വിമാനങ്ങളാണുള്ളത്. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ ഇത് 104 ആയി ഉയരും.
ബജറ്റ് എയര്‍ലൈന്‍ രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ഇന്‍ഡിഗോ 21 പുതിയ എയര്‍ബസ് 320 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതില്‍ ഏഴെണ്ണം ഈ വര്‍ഷം തന്നെ എത്തും. ഇന്‍ഡിഗോയ്ക്ക് 16.4 ശതമാനം വിപണി വിഹിതമാണ് നിലവിലുള്ളത്.
സണ്‍ ടിവി മേധാവി കലാനിധി മാരന്റെ കൈകളിലെത്തിയ സ്‌പൈസ്‌ജെറ്റ് 15 പുതിയ വിമാനങ്ങളാണ് വാങ്ങുന്നത്. ഇതില്‍ ഏഴെണ്ണം ഈ സാമ്പത്തിക വര്‍ഷം തന്നെ എത്തും.
നിലവില്‍ എട്ട് വിമാനങ്ങളുള്ള ഗോഎയര്‍ ഈ വര്‍ഷം രണ്ടും അടുത്ത സാമ്പത്തിക വര്‍ഷം പത്തും വിമാനങ്ങള്‍ കൊണ്ടുവരും. (a mathrubhumi report)
No comments:
Post a Comment