കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത ടി.വി. അവതാരകന്‍ മരിച്ചു
Posted on: 29 Jul 2010

മുന്‍ പോലീസുകാരനായ സൂസ തന്റെ ടെലിവിഷനിലെ കുറ്റാന്വേഷണ പരിപാടിയുടെ റേറ്റിങ് കൂട്ടാന്‍വേണ്ടി കൊലപാതകങ്ങള്‍ നടത്തിക്കുകയായിരുന്നു. കൊലപാതകം നടന്നുകഴിഞ്ഞാലുടന്‍ ടി.വി. സംഘത്തെ അയച്ച് പോലീസ് എത്തുംമുമ്പ് സംഭവസ്ഥലം ചിത്രീകരിക്കും. അങ്ങനെ മറ്റാര്‍ക്കും കിട്ടാത്ത ദൃശ്യങ്ങള്‍ പരിപാടിയുടെ റേറ്റിങ് കൂട്ടി.
പോലീസ് സംഭവസ്ഥലത്തെത്തും മുമ്പ് സൂസയുടെ ടീ.വി.യില്‍ ചിത്രങ്ങള്‍ വന്നതാണ് പോലീസില്‍ സംശയമുയര്‍ത്തിയത്. ഒരു കുറ്റിക്കാട്ടില്‍ മയക്കുമരുന്ന് ഇടപാടുകാരന്റെ ജഡം കത്തിക്കൊണ്ടിരിക്കുന്ന ദൃശ്യം ടി.വി.യിലൂടെ പുറത്തുവിട്ടത് അജ്ഞാതകൊലപാതകങ്ങളില്‍ സൂസയുടെ പങ്ക് ഉറപ്പിച്ചു.
No comments:
Post a Comment