Tuesday, July 20, 2010

Criminal Keralam update -- July 21, 2010.

കുറ്റക്ര്ത്യങ്ങള്‍, തട്ടിപ്പിന്റെ വഴികള്‍

പണമിടപാട്‌ സ്‌ഥാപനമുടമയെ ട്രെയിനില്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു
കാസര്‍ഗോഡ്‌: ട്രെയിനില്‍ സ്വകാര്യ ഫൈനാന്‍സ്‌ കമ്പനി ഉടമയെ ആറംഗ സംഘം തോക്കു ചൂണ്ടി പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി. മംഗലാപുരം തത്വമസി ഫൈനാന്‍സ്‌ ഉടമയും ഉപ്പള കോടിബയലിലെ സീതാറാമിന്റെ മകനുമായ കെ. കിരണ്‍(21) ആണ്‌ അക്രമത്തിനും കവര്‍ച്ചയ്‌ക്കുമിരയായത്‌. കിരണ്‍ സംഭവം വിവരിക്കുന്നത്‌ ഇങ്ങനെ: ചെന്നൈയിലുള്ള ഒരു സുഹൃത്തിനെ കാണാനായി മംഗലാപുരത്തുനിന്നു ചെന്നൈയിലേക്കുള്ള മെയിലില്‍ യാത്ര ചെയ്യുകയായിരുന്നു. എസ്‌-4 കംമ്പാര്‍ട്ട്‌മെന്റില്‍ വച്ചാണു കവര്‍ച്ചയ്‌ക്കിരയായത്‌.ട്രെയിന്‍ കാസര്‍കോട്ട്‌ എത്താറായപ്പോഴാണ്‌ ആറംഗ സംഘം വളഞ്ഞു വച്ച്‌ കൈയിലുള്ള പണം ആവശ്യപ്പെട്ടത്‌. സംഘത്തിലുള്ള ഒരാള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ബാഗിലുണ്ടായിരുന്ന 53000 രൂപയും കഴുത്തിലുള്ള എട്ടു പവന്റെ മാലയും നോര്‍ത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ അഞ്ച്‌ ബ്ലാങ്ക്‌ ചെക്ക്‌ ലീഫും, ഇവര്‍ കൈക്കലാക്കി. കൂടാതെ കിരണിന്റെ കൈക്ക്‌ പരുക്കേല്‍പ്പിക്കുകയും ചെയ്‌തു. വണ്ടി കാസര്‍കോട്‌ എത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. തോക്കു ചൂണ്ടിയ ആള്‍ മലയാളത്തിലാണ്‌ സംസാരിച്ചത്‌. ഇതു സംബന്ധിച്ച്‌ മംഗലാപുരം റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതായി കിരണ്‍ പറഞ്ഞു.



മുക്കുപണ്ടം പണയംവച്ച കേസില്‍ അറസ്‌റ്റില്‍

ആലപ്പുഴ: പല തവണയായി അമ്മയും മകനും ചേര്‍ന്ന്‌ 370 ഗ്രാം മുക്കുപണ്ടം പണയംവച്ച്‌ ഫെഡറല്‍ ബാങ്കില്‍നിന്ന്‌ 3,75,900 രൂപ തട്ടിയെടുത്ത കേസില്‍ അമ്മ അറസ്‌റ്റില്‍. പുന്നപ്ര വടക്ക്‌ പത്താംവാര്‍ഡ്‌ പള്ളിവെളി വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന സൗദാബീവി (52)യെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരെക്കൊണ്ട്‌ ഫോണില്‍ വിളിപ്പിച്ച്‌ ബാങ്കില്‍വരുത്തി മകന്‍ ബാബു (35)വിനെ അറസ്‌റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഭാര്യയെയും വക്കീലിനെയും വിട്ട്‌ ഇയാള്‍ പോലീസിന്റെ തന്ത്രം പൊളിച്ചു. ഫെഡറല്‍ ബാങ്കിന്റെ കളര്‍കോട്‌ ശാഖയില്‍ നിന്നാണ്‌ ഒമ്പതുതവണയായി ഇരുവരും മുക്കുപണ്ടങ്ങള്‍ പണയംവച്ച്‌ പണം തട്ടിയത്‌.

വിശ്വാസം നേടാന്‍ പണയം വയ്‌ക്കുമ്പോള്‍ കിട്ടുന്ന പണത്തിന്റെ പാതിയും ബാങ്കില്‍ത്തന്നെ നിക്ഷേപിക്കുകയും പിന്നീട്‌ ഘട്ടംഘട്ടമായി പിന്‍വലിക്കുകയുമായിരുന്നു. സ്‌ഥിരം കസ്‌റ്റമറായതിനാല്‍ ഉരുപ്പടികള്‍ പരിശോധിക്കാറില്ലായിരുന്നെന്നതാണു തുടക്കത്തില്‍ പിടിക്കപ്പെടാഞ്ഞതിനു കാരണം. പണയംവച്ച ഉരുപ്പടികള്‍ കണ്ട അസിസ്‌റ്റന്റ്‌ മാനേജര്‍ക്ക്‌, എല്ലായ്‌പ്പോഴും പണയം വയ്‌ക്കുന്നത്‌ ഒരേ ഫാഷനിലുള്ള ഉരുപ്പടികളാണെന്ന സംശയംതോന്നി.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ മുക്കുപണ്ടമാണെന്നു മനസിലായത്‌. ബാങ്ക്‌ പ്രശ്‌നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൈവെട്ടിയ കേസ്: പ്രതിക്കെതിരെ സാമ്പത്തികക്രമക്കേടിനും കേസ്‌
Posted on: 21 Jul 2010

കൊച്ചി: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി അയൂബിനെതിരെ സാമ്പത്തിക ക്രമക്കേടിനും കേസെടുത്തു. ആലുവയില്‍ അയൂബിന്റെ പേരിലുള്ള ഹിബ ജ്വല്ലറിയില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു. 

ഇവിടെ നിന്നും കണ്ടെത്തിയ സാമ്പത്തിക രേഖകളില്‍ ക്രമേക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ഉപയോഗശൂന്യമായ അയേണ്‍ ഗുളിക വിതരണത്തിന്
Posted on: 21 Jul 2010

കണ്ണൂര്‍: ഗര്‍ഭിണികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും മറ്റുമായി സര്‍ക്കാര്‍ ആസ്​പത്രികളില്‍ വിതരണത്തിനെത്തിയ 'ഫെറസ് സള്‍ഫേറ്റ് ഫോളിക് ആസിഡ്' എന്ന അയേണ്‍ ഗുളികകള്‍ ഉപയോഗശൂന്യമായത്. സംസ്ഥാനത്തൊട്ടാകെ വ്യാപകമായി വിതരണം ചെയ്യേണ്ടതാണീ ഗുളിക. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പലയിടത്തും ഫാര്‍മസിസ്റ്റുകള്‍ ഗുളിക വിതരണം ചെയ്യുന്നില്ല. അതേസമയം, ശ്രദ്ധയില്‍പ്പെടാത്തിടങ്ങളില്‍ ഇത് നല്കുന്നുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുന്ന ഇരുമ്പ് സത്തുള്ള ഗുളികയാണിത്. ഉപയോഗശൂന്യമായ ഗുളിക കഴിക്കുന്നത് അപകടമാണ്. 

രണ്ട് കമ്പനികളുടെ പായ്ക്കറ്റുകളിലായി വന്നതാണ് ഈ ഗുളികകള്‍. കാലാവധിക്ക് മുമ്പുതന്നെ ഇവ പൂപ്പല്‍ പിടിച്ച് പൊടിഞ്ഞിരിക്കുകയാണ്. പായ്ക്കറ്റ് പൊട്ടിക്കുമ്പോള്‍ തന്നെ ഇത് പൊടിഞ്ഞുവീഴും. ഗുജറാത്തിലെ മെഹസാന കേന്ദ്രമായുള്ള ഒരു കമ്പനിയുടെ എം.പി.ഐ.എഫ്.എല്‍. 0415 എന്ന ബാച്ച് നമ്പര്‍ മരുന്നും ഗുജറാത്തിലെ തന്നെ വഡോദര കേന്ദ്രമായുള്ള മറ്റൊരു കമ്പനിയുടെ ബാച്ച് നമ്പര്‍ ബി.പി.എഫ്.എല്‍.8278 എന്ന മരുന്നുമാണ് തീര്‍ത്തും ഉപയോഗശൂന്യമായി കാണപ്പെട്ടത്. 
2011 സപ്തംബര്‍ വരെ കാലാവധിയുള്ള ഈ ഗുളിക ആറുമാസം കൊണ്ടാണ് കേടായത്. കാലാവധി തീയതി കഴിഞ്ഞ മരുന്നുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇങ്ങനെ ദ്രവിച്ചുപൊടിഞ്ഞു പോകാറില്ലെന്ന് ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.

ഒരേ കമ്പനിയുടെ ഗുളിക രണ്ട് പ്രത്യേക പായ്ക്കറ്റുകളിലാക്കി രണ്ട് കമ്പനികളുടെ പേരില്‍ വിതരണം ചെയ്തതാണെന്ന സംശയവുമുണ്ട്.രണ്ട് കമ്പനികളുടെയും ഗുളികകള്‍ ഒറ്റനോട്ടത്തില്‍ ഒരേപോലെയാണ്. നിലവാരമില്ലാത്ത കമ്പനികള്‍ നിര്‍മ്മിച്ച് മറ്റു കമ്പനികളുടെ പേരില്‍ വിതരണം ചെയ്തതാണോ എന്നും സംശയമുണ്ട്. മരുന്നിന് ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഗുണനിലവാരവും കമ്പനിയുടെ വിശ്വാസ്യതയും സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ കോര്‍പ്പറേഷന്‍ പരിശോധിക്കാത്തതാണ് ഈ സ്ഥിതിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. 

ഒരു പി.എച്ച്.സിയില്‍ ശരാശരി 30,000ത്തിനും 40,000ത്തിനുമിടയില്‍ ഗുളിക സാധാരണ വിതരണത്തിനെത്താറുണ്ട്. അങ്ങനെയെങ്കില്‍ സംസ്ഥാനത്തൊട്ടാകെ വിതരണംചെയ്യുന്ന ഇവ ഉപയോഗ ശൂന്യമായാല്‍ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമുണ്ടാകുക. കഴിഞ്ഞ പ്രതിമാസ അവലോകനയോഗത്തില്‍ ഈ മരുന്നിനെപ്പറ്റി പരാതി ഉയര്‍ന്നിരുന്നുവെങ്കിലും അന്വേഷണമൊന്നുമുണ്ടായില്ല. നേരത്തെ ഒരു കമ്പനി നിര്‍മിച്ച ലോഷനെപ്പറ്റി പരാതി ഉയര്‍ന്നിരുന്നു. ഉടനെതന്നെ ഈ മരുന്ന് പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്.

Ggp hbkpImc³ v acn¨ kw`h¯n amXmhns\  t]meokv AdÌp sNbvXp. 

Imª§mSv: Ggp hbkpImc³ hnjw AI¯p sN¶v acn¨ kw`h¯n amXmhns\ \oteizcw t]meokv AdÌp sNbvXp. Icn´fw hcªqcnse ]mbmSnbn an\nsb(29) BWv Adkväp sNbvXXv. ChcpsS `À¯mhv cmPp F¶ cmtPjv t\cs¯ AdÌnembncp¶p. Iq« BßlXym {ia¯n\nSbn aI³ cmlp acn¨psh¶mWv tIkv.

No comments:

Post a Comment