Friday, July 23, 2010

Indian hotkey

ലൈംഗിക വിവാദം: കോച്ച്‌ കൗശിക്കിനെതിരേ ആറു പരാതികള്‍
ന്യൂഡല്‍ഹി: ലൈംഗിക ആരോപണം നേരിടുന്ന ഇന്ത്യന്‍ ഹോക്കി ടീം മുന്‍ കോച്ച്‌ എം.കെ. കൗശിക്കിനെതിരേ അഞ്ചു പരാതികള്‍ ഹോക്കി ഇന്ത്യ രൂപീകരിച്ച അന്വേഷണ കമ്മീഷന്‌ ലഭിച്ചു. കോച്ചിനെതിരേ പരസ്യമായി പ്രതികരിച്ച രഞ്‌ജിതാ ദേവി അടക്കമുള്ളവരാണ്‌ ഇന്ന്‌ മൊഴി നല്‍കിയത്‌ . ഭോപ്പാല്‍ ക്യാമ്പിലാണ്‌ കൗശിക്‌ ആദ്യമായി തന്നെ സമീപിച്ചതെന്ന്‌ രഞ്ചജിത പറഞ്ഞു. ടീമിലെ എല്ലാ അംഗങ്ങളുമായി അദ്ദേഹം 10 മുതല്‍ 15 മിനിറ്റു വരെ സംസാരിക്കാറുണ്ട്‌ . എന്നാല്‍ താനുമായുള്ള സംഭാഷണം ഒരുമണിക്കൂര്‍ നീണ്ടു . താന്‍ സുന്ദരിയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പിന്നീട്‌ താന്‍ 24 മണിക്കൂറും ലഭ്യമാണെന്ന്‌ പറഞ്ഞശേഷം സംഭാഷണം അശ്ലീല ഭാഷയിലേക്ക്‌ തിരിഞ്ഞതെന്ന്‌ രഞ്‌ജിതാ ദേവി പറഞ്ഞു. 

No comments:

Post a Comment