Sunday, July 18, 2010

Criminal Keralam

തട്ടിപ്പുകള്‍, തട്ടിപ്പിന്റെ വഴികള്‍, അക്രമങ്ങള്‍


നീലേശ്വരത്ത് നാലംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
Posted on: 19 Jul 2010




നീലേശ്വരം: കരിന്തളം ചേനറ്റയിലെ ഒരു വീട്ടില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി സ്ത്രീ ഉള്‍പ്പെടെ നാലംഗ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ്‌ചെയ്തു.

കരിന്തളത്തെ പി.കെ.രാജപ്പന്‍ (56), കാര്‍ ഡ്രൈവര്‍ പരപ്പച്ചാലിലെ ഷാജന്‍.കെ.വര്‍ഗീസ് (43), മുന്‍ പാരലല്‍ കോളേജ് അധ്യാപകനായ കാലിച്ചാമരത്തെ രാമകൃഷ്ണന്‍ (48), കാസര്‍കോട് മൈലാട്ടി ഞെക്ലിയിലെ സുലോചന (50) എന്നിവരെയാണ് നീലേശ്വരം സി.ഐ. എം.പി.വിനോദ് അറസ്റ്റ്‌ചെയ്തത്.

രാജപ്പന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. സ്ത്രീകളെ പുറമെനിന്ന് കൊണ്ടുവന്ന് ആവശ്യക്കാരെ വിളിച്ചുവരുത്തുകയായിരുന്നു പതിവ്. അസമയങ്ങളില്‍ വാഹനങ്ങളും ആളുകളും പോകുന്ന വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

എസ്.ഐ എം.പി.വിനീഷിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. അറസ്റ്റിലായവര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയില്‍ വൈദ്യപരിശോധന നടത്തി.


കൈപ്പത്തി വെട്ടിയതിനെ പ്രകീര്‍ത്തിച്ച് എസ്.എം.എസ്. അയച്ച യുവാവ് റിമാന്‍ഡില്‍
Posted on: 19 Jul 2010


മൂവാറ്റുപുഴ: അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവത്തെ ന്യായീകരിച്ചും നല്ലതാണെന്നു ചിത്രീകരിച്ചും എസ്എംഎസ് അയച്ച യുവാവിനെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ രണ്ടാര്‍കര കളപ്പുരയ്ക്കല്‍ ലുഫ്ത്തുള്ള (18) യെ ആണ് ശനിയാഴ്ച പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ അക്രമത്തില്‍ പ്രതിഷേധിച്ചു
Posted on: 19 Jul 2010


പത്തനംതിട്ട: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും നേരെ ഉണ്ടായ ആക്രമണങ്ങളെ പത്തനംതിട്ടയില്‍ ചേര്‍ന്ന കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന കമ്മിറ്റിയോഗം അപലപിച്ചു.

തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവം അപലപനീയമാണ്. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമം പ്രതിഷേധാര്‍ഹമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും അറിയാനുള്ള അവകാശത്തിനും നേരെയുള്ള വെല്ലുവിളിയായി ഇതിനെ പത്രപ്രവര്‍ത്തക യൂണിയന്‍ കാണുന്നു. 



ഇത്തരം സമീപനങ്ങള്‍ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണം. എന്നാല്‍, വിദ്വേഷവും പ്രകോപനവും വളര്‍ത്തുന്നവിധത്തില്‍ മാധ്യമ റിപ്പോര്‍ട്ടിങ് മാറുന്നുണ്ടെന്ന ആക്ഷേപം പൊതുസമൂഹത്തിനുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുംവിധവും സമീപകാലത്തായി റിപ്പോര്‍ട്ടുകള്‍ വരുന്നെന്നും ആക്ഷേപമുണ്ട്. മത-സാമൂഹിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന, സദാചാര മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന കമ്മിറ്റി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 


വ്യാപാരസ്ഥാപനങ്ങളിലെ തട്ടിപ്പുസംഘത്തിലെ ഒരാള്‍ പിടിയില്‍
Posted on: 19 Jul 2010




വൈപ്പിന്‍: വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഓര്‍ഡര്‍ എടുത്തശേഷം കാലിപ്പെട്ടികളും മറ്റു വിലകുറഞ്ഞ സാധനങ്ങളും നല്‍കി തട്ടിപ്പ് നടത്തുന്ന നാലംഗ സംഘത്തിലെ ഒരാളെ ഞാറക്കല്‍ പോലീസ് അറസ്റ്റ്‌ചെയ്തു. സംഘം സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ഉപയോഗിച്ചിരുന്ന അംബാസഡര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പരവൂര്‍ തെക്കുംഭാഗം മാതയില്‍ മെഹബൂബ് (45) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് തട്ടിപ്പിനിരയായ ഒരു വ്യാപാരിയുടെ സുഹൃത്ത് എടവനക്കാട് ഹൈസ്‌കൂള്‍പടി ഭാഗത്തുവച്ച് തട്ടിപ്പുസംഘത്തിന്റെ കാര്‍ കണ്ട് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സിഐ ടി.ആര്‍. രാജേഷ്, എസ്‌ഐ പി.എച്ച്. സമീഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

കാറിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവര്‍ മൂവരും കൊല്ലം സ്വദേശികളാണ്. മൂന്നുമാസംമുമ്പ് എടവനക്കാട് വടക്കേക്കര പുന്നിലത്ത് ഷാനവാസ് എന്നയാള്‍ പുതിയ കട തുടങ്ങിയപ്പോള്‍ നാലംഗ സംഘമെത്തി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ എടുത്തു. രണ്ട് ദിവസത്തിനുശേഷം സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് 40,000 രൂപ വാങ്ങി. സാധനങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ മുകളിലത്തേത് മാത്രമേ തുറന്നുകാണിച്ചിരുന്നുള്ളൂ. ഇവര്‍ പൊയ്ക്കഴിഞ്ഞതിനുശേഷമാണ് തട്ടിപ്പ് മനസ്സിലായത്. വില്പന കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകളും ലേഡീസ് നാപ്കിനുകളുംകൊണ്ട് പെട്ടികള്‍ നിറച്ചിരിക്കുകയായിരുന്നു. 5000 രൂപയുടെ സാധനങ്ങള്‍മാത്രമേ ഉണ്ടായിരുന്നുന്നുള്ളൂ. ഇവര്‍ നല്‍കിയ ബില്ലിലെ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ശക്തി ഏജന്‍സീസ്, ചന്ദ്രിക ബില്‍ഡിങ്, എറണാകുളം എന്ന സ്ഥാപനമേ ഇല്ലെന്ന് മനസിലായി. തുടര്‍ന്ന് ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കി. ഷാനവാസിനെക്കൂടാതെ ഇതേരീതിയില്‍ അണ്ടിപ്പിള്ളിക്കാവിലെ ഒരു സ്ത്രീയെ കബളിപ്പിച്ച് 37,000 രൂപയും വരാപ്പുഴ സ്വദേശി ജോസഫിനെ കബളിപ്പിച്ച് 34,000 രൂപയും സംഘം തട്ടിയെടുത്തിരുന്നു. ജോസഫ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെക്കൂടാതെ നിരവധിപേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന. പുതുതായി തുടങ്ങുന്ന കടകളിലാണ് ഇവര്‍ കൂടുതലായി തട്ടിപ്പുനടത്തുന്നത്. പിടിയിലായ പ്രതിയെ പോലീസ് തിങ്കളാഴ്ച കൊച്ചി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.




വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; കമ്പ്യൂട്ടര്‍ വിദ്യാര്‍ഥി അറസ്‌റ്റില്‍
കായംകുളം: യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കമ്പ്യൂട്ടര്‍ വിദ്യാര്‍ഥി അറസ്‌റ്റില്‍. കണ്ണൂര്‍ ശ്രീകണ്‌ഠപുരം സ്വദേശി മനേഷിനെ(28)യാണ്‌ കരീലക്കുളങ്ങര എസ്‌.ഐ ശിവന്‍കുട്ടിയും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ രാവിലെ ആറരയോടെയാണ്‌ സംഭവം.

ഇയാള്‍ വാടകയ്‌ക്ക് താമസിക്കുന്ന സ്‌ഥലത്തിനു സമീപത്തുള്ള വീട്ടിലെ വീട്ടമ്മയെയാണ്‌ കുളിച്ച്‌ കൊണ്ടിരിക്കെ കുളിമുറിയില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്‌്. ഇവര്‍ ബഹളം വെച്ചതോടെ ഇയാള്‍ ഓടി താമസസ്‌ഥലത്തെത്തി. തുടര്‍ന്ന്‌ പോലീസെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. കായംകുളത്ത്‌ സ്വകാര്യ ഇന്‍സ്‌റ്റ്യൂട്ടിലെ വിദ്യാര്‍ഥിയായ ഇയാള്‍ മറ്റൊരാളോടൊപ്പമായിരുന്നു ഇവിടെ താമസിക്കുന്നത്‌.

യുവതിയുടെ ഭര്‍ത്താവ്‌ സംസ്‌ഥാനത്തിന്‌ പുറത്താണ്‌ ജോലി ചെയ്യുന്നത്‌. ഇവരും രണ്ട്‌ മക്കളും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഇയാളെ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കി.


പിതാവിന്റെ മര്‍ദനമേറ്റ്‌ ചോരക്കുഞ്ഞ്‌ മരിച്ചതായി പരാതി
കഴക്കൂട്ടം: പിതാവിന്റെ മര്‍ദനമേറ്റ്‌ ചോരക്കുഞ്ഞ്‌ മരിച്ചതായി പരാതി. കഴക്കൂട്ടം പാച്ചിറക്രൂരാവീട്ടില്‍ ബൈജു-സിനുമോള്‍ ദമ്പതികളുടെ മുന്നുമാസം പ്രായമായ കുഞ്ഞാണ്‌ മരിച്ചത്‌. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന്‌ കുഞ്ഞിന്റെ ജഡം മോര്‍ച്ചിയിലേക്കുമാറ്റി.

കഴിഞ്ഞ രാത്രി 12 മണിയോടെയായിരുന്നു സംഭവം. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ്‌ മരിച്ച നിലയില്‍ മൂന്നുമാസം പ്രായമുളള പെണ്‍കുഞ്ഞിനെ കഴക്കൂട്ടം മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുഞ്ഞു മരിച്ചിരുന്നു. തുടര്‍ന്ന്‌ കുഞ്ഞിനെ എസ്‌.എ.ടി ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കുഞ്ഞിനെ ബന്ധുക്കള്‍ വീട്ടില്‍ കൊണ്ടുപോയി ജഡം മറവു ചെയ്യാന്‍ ശ്രമിച്ചു. അതിനിടയില്‍ കുഞ്ഞിന്റെ മാതാവിന്റെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചു. തുടര്‍ന്ന്‌ നെടുമങ്ങാട്ടുളള മാതാവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം മംഗലപുരം പോലീസെത്തി മോര്‍ച്ചറിയിലേക്കുമാറ്റി. 

No comments:

Post a Comment