വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്‌റ്റഡിയില്‍ |
ഉളിക്കല്‍: നെല്ലിക്കാംപൊയിലിലെ കാവാലിയില്‍ ജയിംസിന്റെ ഭാര്യ മോളി (45) പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമാണെന്നു പോലീസ്. അമ്മയെ പിതാവ് ജയിംസ് തീവച്ചു കൊല്ലുകയായിരുന്നുവെന്ന മകള്‍ നയനയുടെ മൊഴിയെ തുടര്‍ന്ന് ജയിംസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മോളിക്കൊപ്പം പൊള്ളലേറ്റ ജയിംസ് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്‌്സയിലാണ്. ആശുപത്രിയില്‍ നിന്നു ഡിസ്‌്ചാര്‍ജ് ചെയ്‌താലുടന്‍ ഇയാളെ അറസ്‌റ്റു ചെയ്യുമെന്ന് ഉളിക്കല്‍ എസ്.ഐ വി. രമേശന്‍ പറഞ്ഞു. തിങ്കളാഴ്‌ച രാത്രി 11 നാണ് മോളിക്ക് വീട്ടില്‍വച്ച് പൊള്ളലേറ്റത്. ജയിംസ് മദ്യപിച്ചുവന്ന് സ്‌ഥിരം ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് മോളിയുടെ ബന്ധുക്കള്‍ പറഞ്ഞു. കാലില്‍ കയറുകെട്ടി തൂക്കിയിടുകവരെ ചെയ്യുമായിരുന്നുവത്രെ. തിങ്കളാഴ്‌ച രാത്രി വഴക്കിനിടയില്‍ അമ്മയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പിതാവ് തീവയ്‌ക്കുന്നത് ജനലില്‍കൂടി കണ്ടുവെന്നാണ് മകള്‍ നല്‍കിയ മൊഴി. ജയിംസിനും മോളിക്കുമൊപ്പം മകള്‍ നയന മാത്രമാണ് സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. പൊള്ളലേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോളി ചൊവ്വാഴ്‌ച രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. മോളിയുടെ മരണമൊഴിയെടുക്കാന്‍ പയ്യന്നൂരില്‍ നിന്നു മജിസ്‌ട്രേട്ട് എത്തിയിരുന്നുവെങ്കിലും അബോധാവസ്‌ഥയിലായിരുന്നതിനാല്‍ സാധിച്ചില്ല. കൊട്ടിയൂര്‍ ചക്കുശേരി ദേവസ്യ-ത്രേസ്യാ ദമ്പതികളുടെ മകളാണ് മോളി. മക്കള്‍: ജസ്‌റ്റിന്‍, ഹഗിന്‍, നയന. സഹോദരങ്ങള്‍: തങ്കച്ചന്‍, ബാബു, വില്‍സണ്‍. ടോമി, ലിസി, ബെറ്റി, സൈമണ്‍. (a mangalam report) |
No comments:
Post a Comment