സുരക്ഷാ ഏജന്‍സികള്‍ക്ക് അമ്പരപ്പ് |
കൊച്ചി: ഇന്ത്യക്കെതിരേ പാകിസ്‌താനോ ചൈനയോ ആക്രമണം നടത്തിയാല്‍ കേരളം രാജ്യസുരക്ഷയ്‌ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന സംസ്‌ഥാനമാകുമെന്നു സുരക്ഷാ ഏജന്‍സികള്‍ക്ക് ആശങ്ക. രാജ്യാന്തര ഭീകരസംഘടനയായ അല്‍ക്വയ്‌ദയുടെ പരിശീലനം മാതൃകയാക്കിയ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദസംഘടനകള്‍ക്കു കേരളത്തിലുള്ള വേരോട്ടമാണു സുരക്ഷാ ഏജന്‍സികളെ അലട്ടുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകളും സി ഡികളും ലാപ്‌ടോപ്പുകളും പരിശോധിച്ചതില്‍നിന്നും ഇന്ത്യക്കെതിരായ നിഴല്‍യുദ്ധത്തിനു സംഘടന കളമൊരുക്കുകയായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. രാജ്യത്തിന്റെ നിര്‍ണായക അതിര്‍ത്തിയും തന്ത്രപ്രധാന തീരവുമായ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ വിവരശേഖരണവും പ്രവര്‍ത്തനങ്ങളും ഗൗരവതരമാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി കുന്നത്തേരി മന്‍സൂറിന്റെയും സംഘടനാനേതാവ് കുഞ്ഞുമോന്റെയും വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ച രേഖകളും സിഡികളും പരിശോധിച്ചതില്‍നിന്നു കിട്ടിയ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികളെ അമ്പരിപ്പിച്ചിരിക്കുകയാണ്. (a mangalam report- ) |
Sunday, July 11, 2010
National Security.
Subscribe to:
Post Comments (Atom)
No comments:
Post a Comment