വിവാദചോദ്യപേപ്പര്‍: ന്യൂമാന്‍ കോളേജിലെ അധ്യാപകനെ ആക്രമിച്ചു
Posted on: 04 Jul 2010

വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. കൈയ്യിന് സാരമായി വെട്ടേറ്റതായാണ് വിവരം. കഴിഞ്ഞ മാര്‍ച്ചില്‍ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലാണ് വിവാദമുണ്ടായത്.
പിന്നീട് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നിരവധി മുസ്‌ലീം സംഘടനകള്‍ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
No comments:
Post a Comment