മാവേലിക്കര: കുട്ടനാട് പാക്കേജില്‍ തുടക്കത്തിലേ അഴിമതി. ഇറിഗേഷന്‍ വകുപ്പാണ് പാക്കേജ് അട്ടിമറിക്കുന്ന തരത്തില്‍ അഴിമതിക്ക് കുടപിടിക്കുന്നത്. 1840 കോടി രൂപയുടെ പാക്കേജില്‍ 1100 കോടി രൂപയും വിനിയോഗിക്കുന്നത് ഇറിഗേഷന്‍വകുപ്പാണ്.
ബണ്ട് നിര്‍മാണത്തിനായുള്ള 37 കോടി രൂപയുടെ പദ്ധതിയിലാണ് ഉദ്യോഗസ്‌ഥരുടെ അഴിമതിക്കഥ പുറത്തായത്. ആറു പ്രവൃത്തികളാണ് ഇതുവരെ പാക്കേജിന്റെ ഭാഗമായി ടെന്‍ഡറായത്. ടെന്‍ഡര്‍ പൂര്‍ത്തിയായതോടെ കരാറുകാരില്‍നിന്നും വന്‍തുക ആവശ്യപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. എന്നാല്‍ ഒരുവിഭാഗം ജീവനക്കാര്‍ പിരിവുനടത്തുന്നതില്‍ അസ്വസ്‌ഥരാണ്‌്. അവര്‍ ഉന്നതോദ്യോഗസ്‌ഥരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കേണ്ട ഓഫീസ് ചെങ്ങന്നൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത് അഴിമതി മൂടിവയ്‌ക്കാനാണെന്ന ആക്ഷേപവുമുണ്ട്. |
No comments:
Post a Comment