കേരളത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഇമെയില്‍ ഭീഷണി
Posted on: 07 Jul 2010
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നഗരങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് ഇമെയില്‍ ഭീഷണി. കേരളത്തിലെ പ്രമുഖ സാമൂഹിക നേതാവിനെ പീഡിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ശനിയാഴ്ചയാണ് ഡി.ജി.പിയുടെ ഇമെയില്‍ അഡ്രസില്‍ ഭീഷണി ലഭിച്ചത്.
ഇ മെയില്‍ ഗള്‍ഫില്‍നിന്നും അയച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിജിപിയ്‌ക്കൊപ്പം ഏഴ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ പേരിലും മെയില്‍ അയച്ചിട്ടുണ്ട്. ഭീഷണിയെ ഗൗരവത്തിലെടുക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment