അഗളി: അട്ടപ്പാടി അസീസി കാരുണ്യാശ്രമത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയെന്ന് ആരോപണമുള്ള എറണാകുളം സ്വദേശി റെക്‌സി ഡിക്രൂസിനെതിരേ അഗളി പോലീസ് കേസെടുത്തു. പ്രതിപ്പട്ടികയില്‍നിന്ന് ഇയാളെ പോലീസ് ഒഴിവാക്കിയത് വിവാദങ്ങള്‍ക്കിടയായിരുന്നു. അനധികൃതമായി അനാഥാലയം നടത്തല്‍, പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങി അഞ്ചു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സര്‍ക്കാരിന്റേയോ പഞ്ചായത്ത് അധികൃതരുടേയോ അനുമതി കൂടാതെയും നിയമപരമായ യാതൊരുവിധ നടപടി ക്രമങ്ങളും പാലിക്കാതെയുമാണ് റെക്‌സ് ഡിക്രൂസും സംഘവും ആശ്രമം നടത്തിയിരുന്നത്.
14 ദിവസത്തേക്കു റിമാന്‍ഡിലായ പാട്രിക് ജോര്‍ജിനെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി തീരുമാനം ഇന്നുണ്ടാകുമെന്നാണു കരുതുന്നത്.
റെക്‌സി ഒളിവിലാണ്. അടുത്തുതന്നെ കോടതിയില്‍ കീഴടങ്ങാനാണു സാധ്യത. കഴിഞ്ഞ 26നാണ് അസീസി കാരണ്യാശ്രമത്തില്‍നിന്ന് അധികൃതരുടെ പീഡനം സഹിക്കവയ്യാതെ അഞ്ചു പെണ്‍കുട്ടികള്‍ സാഹസികമായി രക്ഷപ്പെട്ട് ഒലവക്കോട് റെയില്‍വേ പോലീസില്‍ അഭയംപ്രാപിച്ചത്. |
No comments:
Post a Comment