Thursday, July 8, 2010

easy money---drug smuggling. How criminal Mallus make easy money!

രണ്ട് കോടിയുടെ ഹെറോയിനുമായി നാല് കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍
Posted on: 09 Jul 2010

മംഗലാപുരം: രാജ്യാന്തര വിപണിയില്‍ രണ്ട് കോടി വിലവരുന്ന രണ്ട് കിലോഗ്രാം ഹെറോയിനുമായി നാല് കാസര്‍കോട്ടുകാര്‍ മംഗലാപുരത്ത് അറസ്റ്റിലായി. 

മംഗല്‍പ്പാടിക്കടുത്ത പെരിങ്ങാടി കെ.കെ. ഹൗസിലെ അസൈനാര്‍ (39), വിദ്യാനഗര്‍ ബി.സി. റോഡ് മുംതാജ് മഹലിലെ കെ.എ. റഫീഖ് (31), കുമ്പള കഞ്ചിക്കട്ടെ സായിസദനത്തിലെ മനോജ് (42), കഞ്ചിക്കട്ടെയ്കടുത്ത് അജ്ജിഗോളിയിലെ ഗംഗാധര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

തലപ്പാടിക്കടുത്ത് കെ.സി. റോഡില്‍ വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അറസ്റ്റ്. പിടിയിലായവരില്‍ നിന്ന് ഒരുകാറും 4 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

നാര്‍ക്കോട്ടിക്ക് ആന്‍ഡ് ഡ്രഗ്ഗ്കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ സി.എ. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

**********************************************************************************************************
Eternal vigilance is the price of Freedom.

No comments:

Post a Comment