Wednesday, July 7, 2010

Sex Crimes.

കലമ്പൊലി ബലാത്സംഗക്കേസ്: മലയാളി അധ്യാപകനെ നുണപരിശോധന നടത്തും
Posted on: 07 Jul 2010

നവിമുംബൈ: കലമ്പൊലിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി അധ്യാപകനെ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കുമെന്ന് നവിമുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.

സെന്റ്‌ജോസഫ് സ്‌കൂളില്‍വെച്ച്ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബയോളജി അധ്യാപകനായ ഫിറോസ് ഇബ്രാഹിമിനെ (32) അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗം നടന്നതിന്റെ അടുത്ത ദിവസം ഫോട്ടോയിലൂടെ ഫിറോസ് ഇബ്രാഹിമിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.

ബ്രെയിന്‍ മാപ്പിങ്ങിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കണമെങ്കില്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്‌കൂള്‍ മാനേജ്‌മെന്റിന് ഉന്നത രാഷ്ട്രീയബന്ധമുള്ളതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്ന ആരോപണവുമുണ്ട്. കലമ്പൊലി പോലീസിനെതിരെ കനത്ത ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ കേസ് നവിമുംബൈ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

ബലാത്സംഗത്തിന് വിധേയയായ പെണ്‍കുട്ടി ഉള്‍പ്പെട്ട സിഖ് സമുദായം സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും സംഘര്‍മുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റുകയും സ്‌കൂള്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഫിറോസ് ഇബ്രാഹിമിനെ ഈ കേസില്‍ ഉള്‍പ്പെടുത്തിയതാണെന്നും ഫിറോസ് ഇബ്രാഹിം നിരപരാധിയാണെന്നും ബന്ധുക്കള്‍ പറയുന്നു. ബലാത്സംഗം നടന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

No comments:

Post a Comment