നാവികസേന റിയര്‍ അഡ്മിറല്‍ കൊച്ചിയില്‍ വെടിയേറ്റ് മരിച്ചു
Posted on: 07 Jul 2010
കൊച്ചി: നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരിശീലനകേന്ദ്രത്തില്‍ വെടിയേറ്റ് മരിച്ചു. റിയര്‍ അഡ്മിറല്‍ എസ്.എസ് ജാംവാളിനെ (50) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തരയോടെയാണ് ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ മൃതദേഹം കണ്ടെത്തിയത്. ഐ.എന്‍.എസ് ദ്രോണാചാര്യയിലെ ഷൂട്ടിങ് റേഞ്ചില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് ജാംവാള്‍ കൊല്ലപ്പെട്ടതെന്ന് നാവികസേനാ കമഡോര്‍ അജയകുമാര്‍ അറിയിച്ചു. പിസ്റ്റള്‍ എന്താണ് പ്രവര്‍ത്തിക്കാത്തതെന്ന് പരിശോധിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു സ്വദേശിയായ ജാംവാള്‍ കുടുംബസമേതം കൊച്ചിയിലാണ് താമസം.
No comments:
Post a Comment