കേരളം വളരുന്നു. സര്‍ക്കാരിന്റെ മദ്യവില്‌പനയില്‍ 18 ശതമാനം വര്‍ദ്ധന
Posted on: 07 Jul 2010
കൊല്ലം: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തെ മൂന്നുമാസം സര്‍ക്കാരിന്റെ മദ്യവില്പന 18 ശതമാനം വര്‍ധിച്ചു. 2010 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 1581.89 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വില്പന 1343.10 കോടി രൂപ ആയിരുന്നു. 238.79 കോടി രൂപയുടെ വര്‍ദ്ധന.
ഓരോ മാസത്തെയും വില്പന ചുവടെ ചേര്‍ക്കുന്നു (ബ്രാക്കറ്റില്‍ മുന്‍വര്‍ഷം ഇതേ മാസത്തിലെ വില്പന) ഏപ്രില്‍ 526.16 കോടി(460.76 കോടി), മെയ് 554.68 കോടി(484.32 കോടി), ജൂണ്‍ 501.05 കോടി(398.02 കോടി). സംസ്ഥാനത്ത് ഒട്ടാകെ 338 വില്പനശാലകളാണ് ഉള്ളത്. വിദേശമദ്യവും ബിയറുമാണ് വില്പന.
നികുതിയിനത്തില്‍ സര്‍ക്കാരിന് 1266.41 കോടി രൂപ നല്‍കിയതായി ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സിയാവുദ്ദീന്‍ അറിയിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 1048.08 കോടി രൂപ ആയിരുന്നു. 21 ശതമാനം കൂടുതലാണിത്.
മദ്യത്തിന്റെ യഥാര്‍ത്ഥവില വില്പനവിലയുടെ 18 ശതമാനം മാത്രമാണ്. ബാക്കി നികുതികളും കോര്‍പ്പറേഷന്റെ ലാഭവുമാണ്.
ബിവറേജസ് കോര്‍പ്പറേഷന്റെ ഒരു ദിവസത്തെ വിറ്റുവരവ് 18 കോടി രൂപ വരും. എല്ലാ മാസത്തെയും ഒന്നാംതീയതി ഉള്‍പ്പെടെ ഒരു വര്‍ഷം 17 ദിവസം മദ്യനിരോധനദിനങ്ങള്‍ ആയതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ അടച്ചിടുന്നു. ഇതില്‍ ഒന്നാംതീയതി തുറക്കാന്‍ കോര്‍പ്പറേഷന്‍ അനുമതി തേടിയെങ്കിലും ഗവണ്‍മെന്റ് അനുവദിച്ചില്ല.
ശമ്പളം വാങ്ങി ബാറുകളിലും ബിവറേജസ് കോര്‍പ്പറേഷന്റെ ഷോപ്പുകളിലും കയറി പണം ധൂര്‍ത്തടിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ്, എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എല്ലാ മാസവും ഒന്നാംതീയതി മദ്യഷാപ്പുകള്‍ അടച്ചിടാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്.
വന്‍ ലാഭം ഉണ്ടാക്കുന്ന സ്ഥാപനമെന്ന നിലയില്‍ എല്ലാ ജില്ലകളിലും ലഹരിമോചനകേന്ദ്രങ്ങളും കൊല്ലത്ത് ട്രോമാ കെയര്‍ സെന്ററും തുടങ്ങാനുള്ള നിര്‍ദ്ദേശം ബിവറേജസ് കോര്‍പ്പറേഷന്‍ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് എം.ഡി. അറിയിച്ചു.

കണ്ണൂര്‍: പുരാവസ്തു വകുപ്പിന്റെ സംരക്ഷണ പ്രവൃത്തി നടന്നില്ല. അറയ്ക്കല്‍ കൊട്ടാരക്കെട്ടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. അവശേഷിച്ച ഭാഗം ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയില്‍. അറയ്ക്കല്‍ കൊട്ടാരക്കെട്ടിലെ അസീസ് മഹല്‍ കെട്ടിടത്തിന്റെ വലിയൊരു ഭാഗം ജൂലായ് ഒന്നിന് കനത്ത മഴയില്‍ നിലംപൊത്തുകയായിരുന്നു. കൂറ്റന്‍ ജനാലകളും കട്ടിലകളും നിലംപതിച്ചു. മേല്‍ക്കൂരയുടെ മരങ്ങള്‍ ചിതറിക്കിടക്കുകയാണ്.
അറയ്ക്കല്‍ കൊട്ടാരം അടങ്ങിയ 2.11 ഹെക്ടര്‍ 2004 മെയ് 24ന് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്ത് പുരാവസ്തുവകുപ്പിന് കൈമാറുകയായിരുന്നു. വകുപ്പിന് വിട്ടുകൊടുത്ത അസീസ് മഹല്‍, തമ്പുരാട്ടി വിളക്ക് സൂക്ഷിച്ചിരുന്ന കൊട്ടാരം കെട്ടിടം, അറക്കല്‍ മാടം, കൊട്ടാരക്കെട്ടിനോട് അനുബന്ധമായുള്ള രണ്ട്‌കെട്ടിടം എന്നിവയില്‍ രാജവംശത്തിന്റെ ഓഫീസും ദര്‍ബാര്‍ഹാളും സ്ഥിതിചെയ്യുന്ന അറയ്ക്കല്‍മാടം മാത്രം പുനരുദ്ധരിച്ച് അറയ്ക്കല്‍ മ്യൂസിയമായി സംരക്ഷിക്കുകയായിരുന്നു. 96 ലക്ഷം രൂപ ചെലവാക്കി നവീകരിച്ച മ്യൂസിയം 2005 ആഗസ്തിലാണ് തുറന്നു കൊടുത്തത്.
ബാക്കിഭാഗങ്ങളും സംരക്ഷിക്കണമെന്നഭ്യര്‍ഥിച്ച് കൊട്ടാരം അധികൃതര്‍ പലതവണ ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് കിട്ടിയത്.
തമ്പുരാട്ടിവിളക്ക് സൂക്ഷിച്ച നാലുകെട്ടിന്റെ സംരക്ഷണപ്രവൃത്തി ഒരുവര്‍ഷംമുമ്പ് തുടങ്ങിയിരുന്നെങ്കിലും പാതിവഴിയില്‍ നിലച്ചു. മേല്‍ക്കൂരയുടെ പണിമാത്രമേ നടന്നിട്ടുള്ളൂ. വിശാലമായ ഈ കെട്ടിടത്തിന്റെ ഭൂരിഭാഗം സ്ഥലത്തെയും മച്ച് ഇളക്കി മാറ്റിയിരിക്കുകയാണ്. മഴയില്‍ പലയിടത്തും ചോര്‍ച്ച രൂക്ഷമാണ്.
രാജവംശത്തിന്റെ സ്മരണ അവശേഷിപ്പിക്കുന്ന കെട്ടിടങ്ങള്‍, കൊട്ടാരക്കെട്ടുകള്‍ എന്നിവ തകര്‍ച്ചയുടെ വക്കിലാണ്. ഇടിഞ്ഞുവീണ അസീസ് മഹല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിച്ച് ഭിത്തികള്‍ക്ക് ബലക്ഷയം വന്നു.

സെന്‍ട്രല്‍ ജയിലില്‍നിന്ന് വീണ്ടും കഞ്ചാവും മൊബൈല്‍ ഫോണും പിടിച്ചു
Posted on: 07 Jul 2010
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചൊവ്വാഴ്ച കഞ്ചാവും മൊബൈല്‍ ഫോണും ചെറിയ ടേപ്പ് റിക്കോഡറും പിടിച്ചു. കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുവന്ന തടവുകാരനെ ജയില്‍ ഗേറ്റില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഒന്നാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണും ടേപ്പ് റിക്കോഡറും മറ്റും പിടിച്ചത്.
മയക്കുമരുന്ന് കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ ചന്ദ്രന്റെ(35) പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുവരികയായിരുന്നു. വൈകിട്ട് നാലോടെയാണ് സംഭവം. ജയില്‍ അധികൃതരുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

പുരാവസ്തു വകുപ്പ് സംരക്ഷിച്ചില്ല; അറയ്ക്കല്‍ കൊട്ടാരം ഭാഗികമായി തകര്‍ന്നു
Posted on: 07 Jul 2010

കണ്ണൂര്‍: പുരാവസ്തു വകുപ്പിന്റെ സംരക്ഷണ പ്രവൃത്തി നടന്നില്ല. അറയ്ക്കല്‍ കൊട്ടാരക്കെട്ടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. അവശേഷിച്ച ഭാഗം ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയില്‍. അറയ്ക്കല്‍ കൊട്ടാരക്കെട്ടിലെ അസീസ് മഹല്‍ കെട്ടിടത്തിന്റെ വലിയൊരു ഭാഗം ജൂലായ് ഒന്നിന് കനത്ത മഴയില്‍ നിലംപൊത്തുകയായിരുന്നു. കൂറ്റന്‍ ജനാലകളും കട്ടിലകളും നിലംപതിച്ചു. മേല്‍ക്കൂരയുടെ മരങ്ങള്‍ ചിതറിക്കിടക്കുകയാണ്.
അറയ്ക്കല്‍ കൊട്ടാരം അടങ്ങിയ 2.11 ഹെക്ടര്‍ 2004 മെയ് 24ന് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്ത് പുരാവസ്തുവകുപ്പിന് കൈമാറുകയായിരുന്നു. വകുപ്പിന് വിട്ടുകൊടുത്ത അസീസ് മഹല്‍, തമ്പുരാട്ടി വിളക്ക് സൂക്ഷിച്ചിരുന്ന കൊട്ടാരം കെട്ടിടം, അറക്കല്‍ മാടം, കൊട്ടാരക്കെട്ടിനോട് അനുബന്ധമായുള്ള രണ്ട്‌കെട്ടിടം എന്നിവയില്‍ രാജവംശത്തിന്റെ ഓഫീസും ദര്‍ബാര്‍ഹാളും സ്ഥിതിചെയ്യുന്ന അറയ്ക്കല്‍മാടം മാത്രം പുനരുദ്ധരിച്ച് അറയ്ക്കല്‍ മ്യൂസിയമായി സംരക്ഷിക്കുകയായിരുന്നു. 96 ലക്ഷം രൂപ ചെലവാക്കി നവീകരിച്ച മ്യൂസിയം 2005 ആഗസ്തിലാണ് തുറന്നു കൊടുത്തത്.
ബാക്കിഭാഗങ്ങളും സംരക്ഷിക്കണമെന്നഭ്യര്‍ഥിച്ച് കൊട്ടാരം അധികൃതര്‍ പലതവണ ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് കിട്ടിയത്.
തമ്പുരാട്ടിവിളക്ക് സൂക്ഷിച്ച നാലുകെട്ടിന്റെ സംരക്ഷണപ്രവൃത്തി ഒരുവര്‍ഷംമുമ്പ് തുടങ്ങിയിരുന്നെങ്കിലും പാതിവഴിയില്‍ നിലച്ചു. മേല്‍ക്കൂരയുടെ പണിമാത്രമേ നടന്നിട്ടുള്ളൂ. വിശാലമായ ഈ കെട്ടിടത്തിന്റെ ഭൂരിഭാഗം സ്ഥലത്തെയും മച്ച് ഇളക്കി മാറ്റിയിരിക്കുകയാണ്. മഴയില്‍ പലയിടത്തും ചോര്‍ച്ച രൂക്ഷമാണ്.
രാജവംശത്തിന്റെ സ്മരണ അവശേഷിപ്പിക്കുന്ന കെട്ടിടങ്ങള്‍, കൊട്ടാരക്കെട്ടുകള്‍ എന്നിവ തകര്‍ച്ചയുടെ വക്കിലാണ്. ഇടിഞ്ഞുവീണ അസീസ് മഹല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിച്ച് ഭിത്തികള്‍ക്ക് ബലക്ഷയം വന്നു.
No comments:
Post a Comment