Saturday, July 10, 2010

നാലാം ക്ലാസുകാരനെ പിതാവ്‌ മര്‍ദിച്ച സംഭവം: അന്വേഷണത്തിന്‌ വനിതാ കമ്മിഷന്‍ നിര്‍ദേശം
Text Size:   
തിരുവനന്തപുരം: നാലാം ക്ലാസുകാരനെ പിതാവ്‌ പീഡിപ്പിച്ച സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ വനിതാകമ്മിഷന്‍ പോലീസിനോട്‌ ആവശ്യപ്പെട്ടു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ കമ്മിഷന്റെ നടപടി. ഇതേത്തുടര്‍ന്ന്‌ ഒളിവില്‍പോയ പിതാവ്‌ മൈക്കിളിനായി തെരച്ചില്‍ ശക്‌തിപ്പെടുത്തിയതായി വട്ടപ്പാറ പോലീസ്‌ അറിയിച്ചു.

വട്ടപ്പാറ ഒഴുകുപാറ തച്ചൂര്‍പാറവിളയില്‍ വീട്ടില്‍ ഒമ്പതു വയസുകാരന്‍ ഡാനിയലിനെയാണ്‌ പിതാവ്‌ മൈക്കിള്‍ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ചത്‌. ഇയാള്‍ക്കെതിരേ ശിശുപീഡനത്തിനു പോലീസ്‌ കേസെടുത്തു. ഡാനിയല്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. പൃഷ്‌ഠഭാഗത്ത്‌ കത്തികൊണ്ട്‌ വരഞ്ഞതിനാല്‍ മലര്‍ന്ന്‌ കിടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്‌ഥയിലാണ്‌ ഡാനിയല്‍.

No comments:

Post a Comment