Thursday, September 30, 2010

ഗെയിംസ്‌ കിറ്റ്‌ വാങ്ങി 10,000 സന്നദ്ധ പ്രവര്‍ത്തകര്‍ മുങ്ങിയെന്ന്‌ ആരോപണം
ന്യൂഡല്‍ഹി: വിവാദമൊടുങ്ങാത്ത കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ പതിനായിരത്തോളം പ്രവര്‍ത്തകര്‍ കിറ്റുവാങ്ങി മുങ്ങി. ശമ്പളമില്ലാതെ പണിയെടുക്കാന്‍ സമ്മതം അറിയിച്ചെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ്‌ 12,000 രൂപ വിലവരുന്ന കിറ്റും വാങ്ങിയാണ്‌ മുങ്ങിയത്‌.

ഗ്ലാമറില്ലാത്ത പണികളും പരിശീലനങ്ങളിലെ അപാകവുമാണ്‌ ഇവരെ പിന്തിരിപ്പിച്ചത്‌. ശമ്പളമില്ലെങ്കിലും ഡ്രസ്‌ കിറ്റ്‌, സര്‍ട്ടിഫിക്കറ്റ്‌, ജോലിയെടുക്കുന്ന ദിവസങ്ങളില്‍ ഭക്ഷണം, മെട്രോബസുകളില്‍ സൗജന്യയാത്ര എന്നിവ നല്‍കുമെന്നാണ്‌ ഗെയിംസ്‌ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്‌. ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി 22,000 സന്നദ്ധ പ്രവര്‍ത്തകരാണ്‌് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. (mangalam)

No comments:

Post a Comment