Wednesday, September 29, 2010

ഒന്നാം ടെസ്‌റ്റ് നാളെ
മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിന്‌ ഇന്ത്യ നാളെയിറങ്ങും. നാളെ മൊഹാലിയിലാണ്‌ ആദ്യ ടെസ്‌റ്റ് ആരംഭിക്കുക. പരുക്കിന്റെ പിടിയിലായിരുന്ന മുന്‍നിര താരങ്ങള്‍ തിരിച്ചെത്തുന്നത്‌ ടീം ഇന്ത്യക്ക്‌ ആശ്വാസം പകരുന്നു.

ബാറ്റിംഗില്‍ വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്‌. ലക്ഷ്‌മണ്‍ എന്നിവരിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. മറുവശത്ത്‌ ഓസ്‌മട്രലിയയും മികച്ച ആത്മവിശ്വാസത്തിലാണ്‌ ബോര്‍ഡ്‌ ഇലവനെതിരായ ത്രിദിന മത്സരങ്ങളില്‍ അവരുടെ ബാറ്റ്‌സ്മാന്മാര്‍ മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌.

No comments:

Post a Comment