Wednesday, September 29, 2010

India News ---Ayodhya

അയോധ്യാ വിധി: കനത്ത സുരക്ഷ, യുപിയിലേക്ക്‌ 1.9 ലക്ഷം സുരക്ഷാ ഭടന്മാര്‍
ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ നാളെ അലഹബാദ്‌ ഹൈക്കോടതി വിധി പുറത്തുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത്‌ സുരക്ഷ ശക്‌തമാക്കി. അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍ പ്രദേശിലേക്ക്‌ 1.9 ലക്ഷം സുരക്ഷാ ഭടന്മാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌ .

അയോധ്യയും ഫൈസാബാദും സുരക്ഷാ സൈനികരുടെ നിയന്ത്രണത്തിലാണ്‌. സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌ .

രാം ജന്മഭൂമി കോംപ്ലക്‌സിന്‌ സമീപം ആകാശനിരീക്ഷണവും ഏര്‍പ്പാടാക്കിയിട്ടുണ്ട്‌ .

വിധി പറയുന്ന അലഹബാദ്‌ ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിന്റെ സുരക്ഷയ്‌ക്ക് സിആര്‍പിഎഫിനെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌ .

ഉത്തര്‍ പ്രദേശില്‍ നിന്ന്‌ നേപ്പാള്‍ , ഉത്തരഖണ്ഡ്‌ അതിര്‍ത്തികള്‍ അടച്ചു.

മദ്യഷാപ്പുകളും പടക്കകടകളും നാളെ തുറക്കാന്‍ അനുവദിക്കില്ല. ഉത്തര്‍ പ്രദേശിലെ 25 ജില്ലകള്‍ പ്രശ്‌നസാധ്യതയുള്ളതായാണ്‌ റിപ്പോര്‍ട്ട്‌ .

രാജ്യത്തെ 16 സ്‌ഥലങ്ങളില്‍ ദുതകര്‍മ്മസേനയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്‌ . ഹെലികോപ്‌റ്ററുകളും വിമാനങ്ങളും സേനയുടെ നീക്കത്തിനായി തയാറാക്കിയിട്ടുണ്ട്‌ .

രാജസ്‌ഥാനില്‍ 33 ജില്ലകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുണ്ട്‌ .

കേരളത്തില്‍ സുരക്ഷയ്‌ക്കായി 30,000 പോലീസുകാരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌ .

കര്‍ണാടകാ സര്‍ക്കാര്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചു.

തമിഴ്‌ നാട്ടില്‍ കോയമ്പത്തൂര്‍, മധുര, തിരുന്നല്‍വേലി ജില്ലകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി.

ഒറീസാ സര്‍ക്കാര്‍ ജാഗ്രാതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌ .

======================================================


ഉത്തര്‍ പ്രദേശില്‍ നാളെ സ്‌കൂളുകള്‍ അടയ്‌ക്കില്ല, കര്‍ഫ്യൂവുമില്ല
ലക്‌നൗ: അയോധ്യ കേസില്‍ നാളെ വിധി വരുന്നതു പ്രമാണിച്ച്‌ ഉത്തര്‍ പ്രദേശില്‍ നാളെ കര്‍ഫ്യു ഏര്‍പ്പെടുത്തില്ലെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍. സ്‌കൂളുകള്‍ക്ക്‌ നാളെ അവധി നല്‍കില്ല. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായാല്‍ പോലീസിനെ വിവരമറിയിക്കാന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ പോലീസ്‌ ടെലിഫോണ്‍ നമ്പരുകള്‍ ക്രമീകരിച്ചിട്ടുണ്ട്‌ . 0522 2206901, 9454402508, 9454402509, 9454402510, 9307100100,998410010 എന്നിവയാണ്‌ നമ്പരുകള്‍. ആഘോഷങ്ങളുടെ ഭാഗമായുളള കരിമരുന്ന്‌ പ്രയോഗങ്ങള്‍ നിരോധിച്ചതായി സംസ്‌ഥാന ആഭ്യന്തര സെക്രട്ടറി അനന്ദ്‌ കുമാര്‍ അറിയിച്ചു. അയോധ്യ ഉത്തര്‍ പ്രദേശിന്റെ ഭാഗമാണ്‌ . 


No comments:

Post a Comment