പോലീസ് സംരക്ഷണത്തിലും വധഭീഷണി: റയാന മുഖ്യമന്ത്രിയെക്കണ്ട് സഹായംതേടി |
കോഴിക്കോട്: പര്‍ദ ധരിക്കാത്തതിനു മതമൗലികവാദികളുടെ വധഭീഷണി നേരിടുന്ന യുവ വനിതാ എന്‍ജിനീയര്‍ക്കു കോടതി ഇടപെട്ടിട്ടും രക്ഷയില്ല. പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടും ആക്രമണത്തിനു വിധേയയായ യുവതി അവസാനം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഡി.ജി.പിയെയും സന്ദര്‍ശിച്ചു ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി. കാസര്‍ഗോഡ് വിദ്യാനഗറിലെ റയാന ആര്‍. ഖാസിയാണ് ജീന്‍സും ടോപ്പും ചുരിദാറുമണിഞ്ഞതിനു നിരന്തരഭീഷണി നേരിടുന്നത്. ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പോയി മടങ്ങവെ കാഞ്ഞങ്ങാടിനടുത്തുവച്ച് പുലര്‍ച്ചെ ആറിനു റയാന സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം നടന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച പോലീസുകാരന്‍ അസുഖം കാരണം നീലേശ്വരത്ത് ഇറങ്ങിയിരുന്നു. കാറില്‍ റയാനയും മാതാവും സഹോദരിയുമാണ് ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട് കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് വെള്ള ആള്‍ട്ടോ കാറിലെത്തിയ സംഘം ആക്രമിച്ചത്. കാറില്‍ നിന്നിറങ്ങിയ രണ്ടുപേര്‍ റയാന സഞ്ചരിച്ച കാറിനു കൈകാണിച്ചു. നിര്‍ത്താത്തതിനേ ത്തുടര്‍ന്ന് കാറിനു നേരെ കല്ലുകള്‍ എറിയുകയായിരുന്നുവെന്നു റയാന പറഞ്ഞു. കാറിന്റെ നമ്പര്‍ പോലീസിനു കൈമാറിയിട്ടുണ്ട്. വധഭീഷണി ഉയര്‍ത്തുന്ന കത്തുകളും ഫോണ്‍ കോളുകളും ഈ ഇരുപത്തിരണ്ടുകാരിക്കു നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മുസ്ലിം സമുദായത്തോടു മാപ്പു പറയണമെന്നാണു ഭീഷണി മുഴക്കിയവരുടെ നിര്‍ദേശം. ഭീഷണിസന്ദേശങ്ങളില്‍ നിന്നു മാറി ആക്രമണത്തിലേക്കു കടന്നതിനെത്തുടര്‍ന്ന് റയാന തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരെ കണ്ടു സഹായം തേടി. പ്രശ്‌നം ഗൗരവമായി കാണുമെന്നും റയാനയുടെ സുരക്ഷയ്‌ക്കു വേണ്ട നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. പരാതിയുടെ അടിസ്‌ഥാനത്തില്‍ ഡി.ജി.പി. ഉത്തരമേഖലാ ഐ.ജിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. കാസര്‍ഗോഡ് വേവിഞ്ചയിലെ അബ്‌ദുറഹിമാന്റെയും സുഹറയുടെയും മകളാണ് റയാന. ചെന്നൈ ഹിന്ദുസ്‌ഥാന്‍ ഏറോനോട്ടിക്‌സില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ റയാനക്ക് കഴിഞ്ഞ മാസമാണു പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ വധഭീഷണി ഉയര്‍ന്നത്. |
(mangalam) |
Tuesday, September 28, 2010
In the name of purdah.
Subscribe to:
Post Comments (Atom)
No comments:
Post a Comment