കാശ്‌മീര്‍: ഖുറേഷിക്ക് കൃഷ്‌ണയുടെ തിരിച്ചടി |
ന്യൂയോര്‍ക്ക്: കാശ്‌മീരിനെച്ചൊല്ലി യു.എന്‍. പൊതുസഭയില്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി നടത്തിയ പ്രസ്‌താവന അനാവശ്യവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്‌ണ. കാശ്‌മീരില്‍ ഐക്യരാഷ്‌ട്രസഭയുടെ മേല്‍നോട്ടത്തില്‍ നിഷ്‌പക്ഷമായ ജനഹിതപരിശോധന വേണമെന്നായിരുന്നു ഖുറേഷി ഉന്നയിച്ച ആവശ്യം. അതു പാകിസ്‌താന്റെ അസംഖ്യം ആഭ്യന്തരപ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നെന്നും കൃഷ്‌ണ കുറ്റപ്പെടുത്തി. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും പാക് ഒത്താശയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനവുമാണു കാശ്‌മീരിലെ യഥാര്‍ഥ പ്രശ്‌നമെന്നും കൃഷ്‌ണ തിരിച്ചടിച്ചു. ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭാ സമ്മേളനത്തിനെത്തിയ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്‌ചയുണ്ടാകുമെന്നു കരുതിയിരുന്നെങ്കിലും ഖുറേഷിയുടെ പ്രകോപനപരമായ പ്രസ്‌താവനകള്‍ അതിനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു |
Wednesday, September 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment