Wednesday, September 29, 2010

അനാശാസ്യം

അനാശാസ്യ കേന്ദ്രത്തില്‍ റെയ്‌ഡ്: ആറു പേര്‍ അറസ്‌റ്റില്‍
കടുത്തുരുത്തി: കടുത്തുരുത്തിക്കു സമീപം മാവടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ്‌ റെയ്‌ഡ്. നടത്തിപ്പുകാരനായ വൃദ്ധനും രണ്ടു യുവാക്കളും മൂന്നു യുവതികളുമടക്കം ആറു പേര്‍ അറസ്‌റ്റില്‍. 

അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനായ വൈക്കം കവലപ്പടി വി.ജെ. ജോണ്‍ (വെടക്ക്‌ ജോണ്‍-72), ഇടപാടിനെത്തിയ തലയോലപ്പറമ്പ്‌ സ്വദേശികളായ താവളത്തില്‍ സുബൈര്‍ (27), തലയോലപ്പറമ്പു സ്വദേശി ലിബിന്‍ (22), രാമപുരം സ്വദേശിനി ദിവ്യ (38), ചങ്ങനാശേരി സ്വദേശിനികളായ മഞ്‌ജു (30), ദിവ്യ (22) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇന്നലെ ഉച്ചയ്‌ക്ക് 1.15-നാണ്‌ മൂന്നു നില വീട്ടില്‍ റെയ്‌ഡ് നടന്നത്‌. വി.ജെ. ജോണിന്റെ വിദേശത്തുള്ള മകളുടെ ഉടമസ്‌ഥതയിലാണ്‌ ഈ വീട്‌.

ഇവിടെ മാസങ്ങളായി അനാശ്യാസം നടന്നുവരികയായിരുന്നു. ഇന്നലെ രാവിലെ വാഹനത്തില്‍ മൂന്നു യുവതികളും രണ്ടു യുവാക്കളുമായി എത്തി വീടു തുറന്ന്‌ ഇവരെ അകത്തു കടത്തി വിട്ടശേഷം ജോണ്‍ പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ സംഘടിച്ച്‌ വീടു വളഞ്ഞു. പിന്നീട്‌ കടുത്തുരുത്തി സി.ഐ: കെ.എ. രമേശന്‍, എസ്‌.ഐ. അജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമെത്തി ഇവരെ അറസ്‌റ്റു ചെയ്യുകയായിരുന്നു. പിടിയിലായ യുവതികള്‍ നാട്ടുകാരുടെയും പോലീസിന്റെയും മുമ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കി.

പിടിയിലായ നടത്തിപ്പുകാരന്‍ സമാനമായ ഇരുപതോളം കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

No comments:

Post a Comment