മുതുകാടിന്റെ 'സ്‌നേഹത്തണലി'ന് ഇന്നു തുടക്കം
Posted on: 30 Sep 2010
തിരുവനന്തപുരം: കുട്ടികളില്‍ വൃക്ഷസ്‌നേഹവും പരിസ്ഥിതിസ്‌നേഹവും വളര്‍ത്താന്‍ ഗോപിനാഥ് മുതുകാടിന്റെ 'സ്‌നേഹത്തണല്‍' ജാലവിദ്യാ പരിപാടി എല്ലാ ജില്ലയിലെയും ഓരോ സ്‌കൂളില്‍ വീതം അവതരിപ്പിക്കുമെന്ന് മന്ത്രി ബിനോയ് വിശ്വം അറിയിച്ചു.
ഇതിന്റെ ഭാഗമായി 'മതസൗഹാര്‍ദമരം' എന്ന പേരില്‍ ഓരോ സ്‌കൂളിലും ഒരുമരം വീതം കുട്ടികള്‍ നട്ടുവളര്‍ത്തും. ഇതിന് വനംവകുപ്പ് സംരക്ഷണവും നല്‍കും.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ 30ന് രാവിലെ 9.30ന് തിരുവനന്തപുരം എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി ബിനോയ് വിശ്വം നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കും. മന്ത്രി വി. സുരേന്ദ്രന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും. മാന്ത്രികവേദിയില്‍ സൃഷ്ടിക്കുന്ന ഹരിതസസ്യം കവയിത്രി സുഗതകുമാരി കുട്ടികള്‍ക്ക് കൈമാറും.

No comments:
Post a Comment