Thursday, September 30, 2010

വിദ്യാര്‍ഥികളിലെ അന്ധത അകറ്റാന്‍ എസ്‌.എഫ്‌.കെയുമായി ലയണ്‍സ്‌ ക്ലബ്‌
പാലാ: വിദ്യാര്‍ഥികളിലെ അന്ധതയകറ്റാന്‍ സൈറ്റ്‌ ഫോര്‍ കിഡ്‌സ് പദ്ധതിയുമായി ലയണ്‍സ്‌ ക്ലബ്‌ എത്തുന്നു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട് 324 ഇ ത്രീയാണ്‌ നടപ്പാക്കുന്നത്‌. നാലുലക്ഷത്തോളം കുട്ടികളുടെ കാഴ്‌ചശക്‌തി പരിശോധിച്ച്‌ വിദഗ്‌ധ ചികിത്സയും സൗജന്യമായി കണ്ണടയും നല്‍കുകയെന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട് 324 ഇ ത്രീയുടെ കീഴില്‍ 90 ക്ലബുകളുണ്ട്‌. ഓരോ ക്ലബും തങ്ങളുടെ പരിധിയില്‍വരുന്ന 10 സ്‌കൂളുകള്‍ ദത്തെടുത്താണ്‌ പദ്ധതി നടപ്പാക്കുക.
സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ഒരധ്യാപകനു ലയണ്‍സ്‌ ക്ലബ്‌ പരിശീലനം നല്‍കും. പരിശീലനം ലഭിച്ച അധ്യാപകരാണ്‌ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്‌. ജോണ്‍സണ്‍ ആന്‍ഡ്‌ ജോ ണ്‍സണും ലയണ്‍സ്‌ ഇന്റര്‍നാഷണലും സംയുക്‌തമായി നടപ്പാക്കുന്ന പദ്ധതിക്ക്‌ അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രി സാങ്കേതിക സഹായം നല്‍കും.

ദാസ്‌ മങ്കിടിയാണ്‌ എസ്‌.എഫ്‌.കെ. മള്‍ട്ടിപ്പിള്‍ ഡിസ്‌ട്രിക്‌ട് കോ-ഓര്‍ഡിനേറ്റര്‍. ഡിസംബര്‍ 31-നകം പദ്ധതിയുടെ പൂര്‍ണ പ്രയോജനം വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കാനായി അധ്യാപകര്‍ക്കുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്നു.
-ജി. അരുണ്‍ (mangalam)

No comments:

Post a Comment