Tuesday, September 28, 2010

Yanthiran Meghdoot Postcard.

രജനി ആരാധകരുടെ നെട്ടോട്ടം, 'യന്തിര'ന്റെ പോസ്റ്റ്കാര്‍ഡിനായി 
Posted on: 29 Sep 2010




കോയമ്പത്തൂര്‍: രജനികാന്തിന്റെ ചിത്രമുള്ള പോസ്റ്റ്കാര്‍ഡ് തപാല്‍ വകുപ്പ് പുറത്തിറക്കിയെന്ന വാര്‍ത്ത പരന്നതോടെ താരത്തിന്റെ ആരാധകര്‍ കാര്‍ഡിനായി നെട്ടോട്ടംതുടങ്ങി. പോസ്റ്റ് കാര്‍ഡില്‍ സ്റ്റാമ്പ് മുദ്രണംചെയ്തയിടത്താണ് രജനിയുടെ ചിത്രമെന്നായിരുന്നു മിക്കവരുടെയും ധാരണ. 25 പൈസയുടെ പോസ്റ്റ്കാര്‍ഡ് വന്‍തുക നല്‍കി സമ്പാദിച്ച ആരാധകര്‍ അമ്പരുന്നു. പോസ്റ്റ് കാര്‍ഡിന്റെ മുന്‍ഭാഗത്ത് ഒരുവശത്ത് മുഴുവന്‍ രജനികാന്തിന്റെ ചിത്രം. ഒപ്പം യന്തിരന്‍ സിനിമയുടെ പേരും. തപാല്‍വകുപ്പ് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന മേഘദൂത് പോസ്റ്റ്കാര്‍ഡാണിതെന്ന് പലരും ഇനിയും അറിഞ്ഞിട്ടില്ല.

പോസ്റ്റ്കാര്‍ഡില്‍ മേല്‍വിലാസമെഴുതുന്നതിന്റെ ഇടതുഭാഗത്ത് പരസ്യങ്ങള്‍ നല്‍കി പുറത്തിറക്കുന്നതാണ് മേഘദൂത് കാര്‍ഡ്. സാധാരണ കാര്‍ഡുകള്‍ക്ക് 50 പൈസയാണെങ്കില്‍ മേഘദൂത് കാര്‍ഡുകള്‍ക്ക് 25 പൈസയാണ്.മേഘദൂത്കാര്‍ഡ് പുറത്തിറക്കാനാഗ്രഹിക്കുന്ന പരസ്യക്കാര്‍ കാര്‍ഡൊന്നിന് രണ്ടുരൂപ നിരക്കില്‍ തപാല്‍വകുപ്പില്‍ ഒടുക്കണം. ചുരുങ്ങിയത് ഒരു ലക്ഷം കാര്‍ഡ് വാങ്ങുകയും വേണം.

പരസ്യം ഉള്‍പ്പെടുന്ന കാര്‍ഡുകള്‍ സെക്യൂരിറ്റിപ്രസ്സില്‍ത്തന്നെയാണ് അച്ചടിക്കുന്നത്.സാധാരണ ഒരു പോസ്റ്റ്കാര്‍ഡ് അച്ചടിക്കാന്‍ തപാല്‍ വകുപ്പിന് മൂന്നുരൂപ ചെലവാകുന്നതിനാല്‍ ലാഭമുണ്ടാക്കുന്നതിനായാണ് മേഘദൂത്കാര്‍ഡ് പദ്ധതി ആവിഷ്‌കരിച്ചത്. 2002 മാര്‍ച്ചില്‍ ഇതുസംബന്ധിച്ച് തപാല്‍വകുപ്പ് ഉത്തരവിറക്കിയതോടെ അതേവര്‍ഷം ആഗസ്തില്‍ രജനികാന്ത് നായകനായ 'ബാബ'യുടെ ചിത്രമടങ്ങിയ കാര്‍ഡ് ആദ്യമായി പുറത്തിറക്കി.

2006 ല്‍ രജനികാന്തിന്റെ ചന്ദ്രമുഖിയുടെ ചിത്രവുമായി വീണ്ടും മേഘദൂത് കാര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ രജനികാന്തിന്റെ തന്നെ യന്തിരനും.യന്തിരന്‍ മേഘദൂത്കാര്‍ഡിന്റെ പ്രകാശനം കോയമ്പത്തൂരിലാണ് നടന്നത്. പശ്ചിമമേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ വി.വി. രാജരാജനാണ് പ്രകാശനം ചെയ്തത്. യന്തിരന്‍ സിനിമാവിതരണക്കമ്പനിയായ മോണിക്കാഫിലിംസിന്റെ പ്രതിനിധി ശെന്തില്‍കുമാര്‍ ആദ്യകാര്‍ഡ് സ്വീകരിച്ചു. വിതരണക്കമ്പനിതന്നെ മുഴുവന്‍ കാര്‍ഡും വാങ്ങി. ഇവ രജനി ആരാധകര്‍ക്ക് അയയ്ക്കാനാണ് തീരുമാനം.

(mathrubhumi)

No comments:

Post a Comment