സിസ്‌റ്റര്‍ ടീനാ നിരാഹാര സമരം അവസാനിപ്പിച്ചു |
കൊച്ചി: സന്യാസിനി മഠത്തിനുള്ളിലെ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആലുവ സി.എം.സി മഠത്തിലെ സിസ്‌റ്റര്‍ ടീനാ ജോസ് കഴിഞ്ഞ പത്ത് ദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.ടീനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മദര്‍ സുപ്പീരിയര്‍ തഹസീല്‍ദാര്‍ വഴി എഴുതി നല്‍കിയ ഉറപ്പിന്റെ പശ്‌ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. മഠത്തിലുള്ളില്‍ നിരാഹാര സമരം നടത്തിയ സിസ്‌റ്ററെ ഇന്നലെ പോലീസ് ഇടപെട്ട് ആലുവാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പറവൂര്‍ കോടതിവിധിയുടെ പശചാത്തലത്തില്‍ സിസ്‌റ്റര്‍ ടീനയ്‌ക്ക് മഠത്തിനുള്ളില്‍ അനുവദിച്ചു നല്‍കിയ അവകാശങ്ങള്‍ മേലധികാരികള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിസ്‌റ്റര്‍ നിരാഹര സമരം നടത്തിയത്. |
Wednesday, September 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment