സുരക്ഷാസേന നിയന്ത്രണം ഏറ്റെടുത്തു Posted on: 29 Sep 2010 ഡി. ശ്രീജിത്ത് ന്യൂഡല്‍ഹി: ഗെയിംസ് ഗ്രാമത്തിലെ വൃത്തികേടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വരവുതന്നെ മാറ്റിവെച്ച രാജ്യങ്ങള്‍ക്കടക്കം താമസസൗകര്യങ്ങളില്‍ സംതൃപ്തി. ന്യൂസീലന്‍ഡും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഗെയിംസ് ഗ്രാമത്തിലെ സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. സ്‌കോട്ട്‌ലന്‍ഡും മലേഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ നേരത്തേതന്നെ സംതൃപ്തി അറിയിച്ചിരുന്നു. ഗ്രാമത്തിലെ സൗകര്യങ്ങളെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ച പാകിസ്താന്‍, ബംഗ്ലാദേശ് ടീമംഗങ്ങളും ചൊവ്വാഴ്ച സംതൃപ്തി പ്രകടിപ്പിച്ചു. വ്യക്തിപരമായി താത്പര്യമെടുത്ത് ഗ്രാമങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിന് പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക് പ്രത്യേകം നന്ദിപ്രകടിപ്പിച്ചു. അതിനിടെ ഗെയിംസ് ഗ്രാമമടക്കം കോമണ്‍വെല്‍ത്തുമായി ബന്ധപ്പെട്ട മുഴുവന്‍ വേദികളുടെയും സുരക്ഷ ഡല്‍ഹി പോലീസിന്റെ സുരക്ഷാസേന ഏറ്റെടുത്തു. ഒരു ലക്ഷത്തിലധികം വരുന്ന സുരക്ഷാസേനയാണ് ഡല്‍ഹിയില്‍ അണിനിരക്കുന്നത്. അര്‍ധസൈനിക വിഭാഗങ്ങളും എന്‍.എസ്.ജി. കമാന്‍ഡോകളും ഇതില്‍പ്പെടും (mathrubhumi). |
Tuesday, September 28, 2010
Common Wealth Games 2010.
Subscribe to:
Post Comments (Atom)
No comments:
Post a Comment