പാകിസ്‌താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഇന്ത്യന്‍ പോസ്‌റ്റുകളില്‍ ആക്രമണം |
ജമ്മു: നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്‌താന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ ഒട്ടേറെ ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്കുനേരേ പാക് സൈന്യം വെടിയുതിര്‍ത്തു. ബുധനാഴ്‌ച രാത്രി 11.30 നുശേഷം രണ്ടു തവണയാണ് അതിര്‍ത്തിക്കപ്പുറത്തുനിന്നു റോക്കറ്റുകളും മോര്‍ട്ടാറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചു പാക് സേന ആക്രമണം നടത്തിയത്. നവേലി, നാഗി തെക്രി, ക്രാന്തി, കൃപാന്‍, ചജ്‌ജ, ഗോര്‍ഡ എന്നീ ഇന്ത്യന്‍ സൈനിക പോസ്‌റ്റുകളാണു പാക് സേന ലക്ഷ്യംവച്ചത്. രണ്ട് ആക്രമണവും മണിക്കൂറുകള്‍ നീണ്ടു. ഇന്ത്യന്‍ സൈനികര്‍ കനത്ത തിരിച്ചടി നല്‍കിയതോടെയാണ് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്‌പ് നിലച്ചത്. ഈ വര്‍ഷം അഞ്ചാം തവണയാണു മോര്‍ട്ടാറുകളും റോക്കറ്റുകളും ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്കുനേരേ പാകിസ്‌താന്‍ പ്രയോഗിക്കുന്നതെന്നു സേനാകേന്ദ്രങ്ങള്‍ അറിയിച്ചു. |
Wednesday, September 29, 2010
India News --- Ceasefire violations by Pakistan.
Subscribe to:
Post Comments (Atom)
No comments:
Post a Comment