Wednesday, September 29, 2010


ഹോം  ലൈംഗികത.

പ്രധാന ലൈംഗികപ്രശ്‌നങ്ങള്‍



സാധാരണ നിലയില്‍ ആരോഗ്യവാനായ ഒരു പുരുഷന്റെ പ്രധാന ലൈംഗിക പ്രശ്‌നങ്ങള്‍ ലിംഗത്തിന് വേണ്ടത്ര ഉണര്‍വും ഉറപ്പും ഉദ്ധാരണവും ലഭിക്കാതിരിക്കുക, ലഭിച്ച ഉദ്ധാരണം വേഴ്ച തീരുംവരെ നീണ്ടുനില്‍ക്കാതിരിക്കുക തുടങ്ങിയവയാണ്. ഇവ ധ്വജഭംഗം എന്നറിയപ്പെടുന്നു. ഇത് ശാരീരികമോ മാ നസികമോ ആയ കാരണങ്ങള്‍കൊണ്ട് സംഭവിക്കാം.

പുരുഷ ഹോര്‍മോണ്‍ നിലയിലുള്ള കുറവ്, നാഡീരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, മന്ത്, പ്രമേഹം, രക്തക്കുഴലുകളുടെ വൈകല്യം മുതലായവയാണ് പ്രധാന ശാരീരിക കാരണങ്ങള്‍. കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം, മൈെ്രെഗന്‍, അപസ്മാരം, മനോരോഗങ്ങള്‍ എന്നിവയ്ക്ക് പതിവായി കഴിക്കുന്ന ചില മരുന്നുകള്‍ ധ്വജഭംഗത്തിന് കാരണമാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ആരംഭത്തില്‍തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ.

അമിത മദ്യപാനം, പുകവലി, മയക്കുമരുന്നുപയോഗം എന്നിവ ഉദ്ധാരണത്തെ കുറയ്ക്കുന്നതായി കാണാം. ലഹരി ഉപയോഗംമൂലം നാഡികള്‍ക്കുണ്ടാവുന്ന തളര്‍ച്ചയാണിതിനു കാരണം. ലഹരിവസ്തുക്കള്‍ ചിലപ്പോള്‍ ഭോഗാസക്തിയെ ഉണര്‍ത്തുമെങ്കിലും ലൈംഗിക പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും.

മാനസിക കാരണങ്ങള്‍

യുവാക്കളില്‍ എട്ടു ശതമാനം പേര്‍ക്ക് ഉദ്ധാരണ വൈകല്യം ഉണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യഥാര്‍ഥകാരണം ശാരീരികമോ അതോ മാനസികമോ എന്നു തിരിച്ചറിയുക ശ്ര മകരമാണ്. ഉറക്കത്തിലുള്ള ഉദ്ധാരണം, സ്വയംഭോഗം ചെയ്യുമ്പോള്‍ ഉദ്ധാരണം ലഭിക്കുക എന്നിവ കണ്ടാല്‍ ലൈംഗികവേഴ്ചാസമയത്തെ ഉദ്ധാരണക്കുറവിനു കാരണം മാനസികമാണെന്നു ഊഹിക്കാം.

കുറ്റബോധം, സംഘര്‍ഷം, ആത്മവിശ്വാസക്കുറവ്, പങ്കാളിയോടുള്ള വിശ്വാസക്കുറവ്, ഭയം എന്നിവയാണ് മനോജന്യമായ ഉദ്ധാരണക്കുറവിനു പിന്നില്‍. പെട്ടെന്ന് ഉണ്ടാവുന്ന ധ്വജഭംഗം പങ്കാളികള്‍ക്കിടയിലെ വൈകാരിക സം ഘര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്. ശാസ്ത്രീയമായ കൗണ്‍സലിങ്ങും സൈക്കോതെറാപ്പിയും അത്ഭുതകരമായ ഫലം നല്‍കുന്നു.

രതിമൂര്‍ച്ഛയും ശുക്ലവിസര്‍ജനവും അനുഭവപ്പെടാത്തതാണ് ഇനിയൊരു പ്രധാന പ്രശ്‌നം. സംഭോഗവേളയില്‍ ലിംഗത്തില്‍ അസഹനീയമായ വേദന അനുഭവപ്പെടുന്നവരുമുണ്ട്. ഇത് ശാരീരികരോഗാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.

ശീഘ്രസ്ഖലനം

ലൈംഗിക പ്രശ്‌നങ്ങളില്‍ ചികിത്സ തേടുന്ന പുരുഷന്മാരില്‍ 40 ശതമാനം ആളുകള്‍ക്കും ശീഘ്രസ്ഖലനമാണ് പ്രശ്‌നം. ആഗ്രഹിക്കുന്നതിന് വളരെ മുമ്പുതന്നെ ശുക്ലം ഒഴുകുന്നു എന്നത് ഗൗരവമുള്ള കാര്യമാണ്. പ്രായക്കുറവുള്ള പുരുഷന്മാര്‍, പുതിയ പങ്കാളിയോടൊപ്പം ശയിക്കുന്നവര്‍ എന്നിവരില്‍ ഈ വൈഷമ്യം കൂടുതലായി അനുഭവപ്പെടുന്നു. മുമ്പുണ്ടായ ഭീതിദമായ അനുഭവം, അബോധമനസ്സിലെ ഭയം എന്നിവയാണ് പലപ്പോഴും കാരണമാവുന്നത്.

സംഘര്‍ഷഭരിതമായ വിവാഹജീവിതം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മനഃശാസ്ത്രചികിത്സയിലൂടെ ഇത് ഭേദമാക്കാനാവും. ഉത്ക്കണ്ഠയും വേഴ്ചയിലെ വിജയത്തെപ്പറ്റിയുള്ള സംശയവും കുറയ്ക്കുവാനുള്ള മനഃശാസ്ത്രചികിത്സ നല്‍കുന്നു. പങ്കാളിയുമായി തുറന്ന ആശയവിനിമയത്തിലേര്‍പ്പടാനും ശാരീരിക ലാളനകള്‍ ശാന്തതയോടെ പങ്കുവെക്കാനുമുള്ള പരിശീലനമാണ് പ്രധാനം. ഇരുവര്‍ക്കും ആവശ്യമാണെന്നു തോന്നുന്നപക്ഷം മാത്രം വേഴ്ചയിലേക്കു നീങ്ങുന്നു.

എണ്ണത്തില്‍ കാര്യമില്ല

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നര്‍മഭാഷണമോ ശാരീരിക ലാളനയോ ഉണ്ടാവുമ്പോള്‍, അത് എല്ലായ്‌പ്പോഴും വേഴ്ചകളില്‍ കലാശിക്കണം എന്ന് ശഠിക്കരുത്. ശാരീരികബന്ധത്തില്‍ എണ്ണവും വണ്ണവുമല്ല, മറിച്ച് ഗുണമേന്മയാണ് പ്രധാനം. ശരിയായ ലൈംഗികജ്ഞാനം നേടുകയും ധാര്‍മികമായ ചിന്തകള്‍ ഇക്കാര്യത്തില്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുക. വിവാഹജീവിതത്തില്‍ പങ്കാളികളില്‍ ഒരാള്‍ക്ക് ലൈംഗികബലഹീനത അനുഭവപ്പെടുന്നപക്ഷം, അതിനെ പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്തിട്ടു കാര്യമില്ല. ഇരുവരുടേയും പ്രശ്‌നമായിക്കണ്ട് വിദഗ്ദ്ധ സഹായം തേടുകയാണ് വേണ്ടത്

ഡോ. ഹരി എസ്. ചന്ദ്രന്‍ ( a mathrubhumi article)

No comments:

Post a Comment