വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി അറസ്‌റ്റില്‍ |
വണ്ണപ്പുറം: മൂന്നു കുട്ടികളുടെ അമ്മയായ യുവതിയെ ബലാത്സംഗം ചെയ്‌ത കേസില്‍ രണ്ടാം പ്രതിയായ ബി.ടെക് വിദ്യാര്‍ഥിയെ കാളിയാര്‍ പോലീസ് അറസ്‌റ്റുചെയ്‌തു. നാല്‍പതേക്കര്‍ വരിക്കാനിക്കല്‍ രാജേഷി (26)നെയാണ് അറസ്‌റ്റ്ചെയ്‌തത്. ഒന്നാം പ്രതി നെയ്യശേരി ഈന്തുങ്കല്‍ ബിനോജ് (31) കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ പത്തിനു രാത്രി പത്തിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
യുവതി ഭര്‍ത്താവുമായി പിണങ്ങി കുട്ടികളോടൊപ്പം തനിച്ചു താമസിക്കുകയായിരുന്നു. അയല്‍വാസിയായ ബിനോജും ബന്ധുവായ രാജേഷും യുവതിയുടെ സഹോദരനുമായുള്ള സാമ്പത്തികപ്രശ്‌നം സംസാരിക്കാനെന്ന വ്യാജേന എത്തുകയായിരുന്നു. പിന്നീട് ഇതേച്ചൊല്ലി വാഗ്വാദമുണ്ടായി. ഇതേത്തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ഇവര്‍ മദ്യപിച്ചശേഷം വീണ്ടും എത്തി. ഇതിനുശേഷം ജനാലയിലും കതകിലും അടിച്ച് ബഹളം വച്ചപ്പോള്‍ വാതില്‍തുറന്നു പുറത്തിറങ്ങിയ യുവതിയെ ബലമായി വലിച്ചിറക്കി മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവസമയം മൂത്ത കുട്ടി അമ്മാവന്റെ വീട്ടിലായിരുന്നു. ഇളയ കുട്ടികള്‍ ഉറക്കത്തിലായിരുന്നു. തൊട്ടടുത്ത രണ്ടു വീടുകളില്‍ ആള്‍താമസം ഇല്ലാതിരുന്നതിനാലും സംഭവം ആരും അറിഞ്ഞിരുന്നില്ല. ബഹളംവച്ചപ്പോള്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്നു വായ്‌പൊത്തിപ്പിടിച്ചു. മാനഹാനി ഭയന്നു വീട്ടമ്മ വിവരം പുറത്തുപറഞ്ഞില്ല. ദിവസങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ ബന്ധുവിനോടു വിവരം പറഞ്ഞതോടെ കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിനല്‍കി.
അന്വേഷണം ആരംഭിച്ചതോടെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്‌തപ്പോഴാണ് രാജേഷിനെക്കുറിച്ചു സൂചന ലഭിച്ചത്. കൃത്യത്തിനുശേഷം കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഇന്നലെ നാട്ടില്‍ എത്തിയ ഉടനെ പിടിയിലാകുകയായിരുന്നു. സി.ഐ: എം.കെ. സുലൈമാന്‍, എ.എസ്.ഐ: വി.എസ്. സുധാകരന്‍, കോണ്‍സ്‌റ്റബി ള്‍ പി.എന്‍. സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്‌റ്റു ചെയ്‌തത്. (mangalam) |
|
|
No comments:
Post a Comment