Thursday, September 30, 2010

ക്രിമിനല്‍ കേരളം

പോലീസ്‌ സംഘത്തെ തടഞ്ഞുവച്ച്‌ വ്യാജമദ്യലോബി പ്രതിയെ രക്ഷിച്ചു
അടിമാലി: റെയ്‌ഡിനിടെ ഓടിരക്ഷപ്പെട്ടയാളെ പിടികൂടാനെത്തിയ പോലീസ്‌ സംഘത്തെ തടഞ്ഞുവച്ച്‌ വ്യാജമദ്യ ലോബി പ്രതിയെ രക്ഷിച്ചു. കുരിശുപാറ പുളപ്പുകല്ലേല്‍ പത്മനാഭനാണ്‌ പോലീസിനെ വെട്ടിച്ച്‌ കടന്നത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടോടെ ആനവിരട്ടി വില്ലേജ്‌ ഓഫീസിനു സമീപത്തുവച്ച്‌ തലച്ചുമടായി ചാക്കില്‍ കടത്താന്‍ ശ്രമിച്ച 30 ലിറ്റര്‍ വ്യാജമദ്യം പോലീസ്‌ പിടികൂടിയിരുന്നു. 
ഇതുമായി ബന്ധപ്പെട്ട്‌ കുരിശുപാറ കാട്ടൂര്‍ മാത്യു (44)വിനെ പിടികൂടിയെങ്കിലും ഒപ്പമുണ്ടായിരുന്ന പത്മനാഭന്‍ ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന്‌ വൈകിട്ട്‌ ആറോടെ പത്മനാഭനെ അന്വേഷിച്ചു ഇയാളുടെ കുരിശുപാറയിലെ വീട്ടിലെത്തിയ പോലീസ്‌ സംഘത്തെ വ്യാജമദ്യ ലോബി തടഞ്ഞുവച്ചു. ഇതിനിടെ പ്രതി ഓടിരക്ഷപെട്ടു. വിവരമറിഞ്ഞ്‌ സി.ഐ: വി. ശ്യാംകുമാറിന്റെയും എസ്‌.ഐ: സി.ആര്‍. പ്രമോദിന്റെയും നേതൃത്വത്തില്‍ കൂടുതല്‍ പോലീസ്‌ സ്‌ഥലത്തെത്തി. ഇതോടെ പോലീസിനെ തടഞ്ഞ സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഓടിരക്ഷപെട്ടു.

ഇതുമായി ബന്ധപ്പെട്ട്‌ പത്മനാഭന്റെ മകന്‍ ഓന്തു ബിനു എന്ന ബിനു(28)വിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.

മേഖലയില്‍ വ്യാപക വ്യാജമദ്യ വില്‍പ്പന നടക്കുന്നതായുള്ള പരാതിയെത്തുടര്‍ന്നായിരുന്നു റെയ്‌ഡ്. സ്‌പിരിറ്റില്‍ കളര്‍ ചേര്‍ത്ത്‌ നിര്‍മിച്ചാണ്‌ ഇവ വിറ്റിരുന്നത്‌.

കുരിശുപാറ, കോട്ടപ്പാറ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. എക്‌സൈസ്‌ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെയാണിതെന്നും ആക്ഷേപമുണ്ട്‌. (mangalam)

No comments:

Post a Comment