യു.എ.ഇ. റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പ്: പ്രധാനി കസ്‌റ്റഡിയില്‍ |
എടപ്പാള്‍: യു.എ.ഇയില്‍ റിയല്‍ എസ്‌റ്റേറ്റ് സംരംഭത്തിലേക്കെന്നു പറഞ്ഞു വന്‍ ലാഭം വാഗ്‌ദാനം ചെയ്‌ത് 2500 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രധാനി പോലീസ് കസ്‌റ്റഡിയിലായി. അയോധ്യാ വിധിയുടെ പശ്‌ചാത്തലത്തില്‍ പൊന്നാനി സി.ഐക്കു സുരക്ഷാചുമതലയുള്ളതിനാല്‍ അറസ്‌റ്റ് ഇന്നേ രേഖപ്പെടുത്തുകയുള്ളൂ. പൊന്നാനി സി.ഐ. ഓഫീസില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പു നടന്ന തട്ടിപ്പിന്റെ കഥകള്‍ 'മംഗള'മാണു പുറത്തു കൊണ്ടുവന്നത്. ഒരു ലക്ഷം രൂപയ്‌ക്കു മാസത്തില്‍ പതിനായിരം രൂപ വാഗ്‌ദാനം ചെയ്‌താണ് എടപ്പാള്‍ പഞ്ചായത്തിലെ കോലൊളമ്പ് സ്വദേശികളായ അഞ്ച് ഏജന്റുമാര്‍ 2500 കോടി രൂപ കൈക്കലാക്കിയിരുന്നത്. ആദ്യ അഞ്ചു മാസങ്ങളില്‍ ബാങ്ക് അക്കൗണ്ടിലേക്കു കൃത്യമായി ലാഭം എത്തിയതോടെ കൂടുതല്‍ പേര്‍ സംരംഭത്തില്‍ ചേര്‍ന്നു. ആറാമത്തെ മാസം തൊട്ടു ബാങ്ക് അക്കൗണ്ടിലേക്കു ലാഭം ലഭിക്കാതായതോടെ സംരംഭം തട്ടിപ്പായിരുന്നുവെന്നു തെളിഞ്ഞു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ നാട്ടിലുണ്ടായിരുന്ന തലവന്‍മാര്‍ വിദേശത്തേക്കു കടന്നു. ഏജന്റുമാരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്‌ത തോടെ നിക്ഷേപകര്‍ ആശങ്കയിലായി. തട്ടിപ്പിന്റെ സൂത്രധാരനായ യു.എ.ഇയില്‍ ജോലിക്കാരനായ ജോര്‍ദാനിയെ എട്ടുമാസം മുമ്പ് അവിടെ അറസ്‌റ്റ് ചെയ്‌തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും ഭൂമിയുടെ ആധാരങ്ങള്‍ ബാങ്കുകളില്‍ പണയപ്പെടുത്തിയും 25 ലക്ഷം രൂപവരെ സംരംഭത്തില്‍ നിക്ഷേപിച്ചവരുണ്ട്. ഏജന്റുമാരുടെ എന്‍.ആര്‍.ഐ. അക്കൗണ്ടികളിലേക്കു ഭീമമായ സംഖ്യ മാസംതോറും കമ്മിഷന്‍ ഇനത്തില്‍ എത്തിയതോടെ എടപ്പാളിലെ ഒരു ബാങ്കില്‍ നിന്നു ഭൂമിരേഖകളുമായി എത്തിയിരുന്നവര്‍ക്കു നടപടിച്ചട്ടങ്ങള്‍ പൂര്‍ത്തീകരിക്കാതെ വാരിക്കോരിയാണു വായ്‌പ അനുവദിച്ചത്. ഇതായിരുന്നു ഇവര്‍ പിന്നീട് സംരംഭത്തില്‍ നിക്ഷേപിച്ചത്. ഇന്നലെ കസ്‌റ്റഡിയിലായയാള്‍ നേരത്തെ വിദേശത്തേക്കുകടന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഇയാള്‍ നാട്ടിലെത്തിയ വിവരം തട്ടിപ്പിനിരയായവര്‍ രഹസ്യമായി പോലീസില്‍ അറിയിക്കുകയായിരുന്നു. പണം നഷ്‌ടമായ ചിലര്‍ ഗള്‍ഫിലുള്ള ബന്ധുക്കളെ കാര്യം അറിയിച്ചതോടെയാണു ഇയാള്‍ക്ക് അവിടെ നിന്നു അപ്രത്യക്ഷനാകേണ്ടിവന്നത്. |
====================================================== |
Thursday, September 30, 2010
തട്ടിപ്പിന്റെ വഴികള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment